ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ്; 17 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ച
ബെയ്ജിങ്: ചൈന ഇപ്പോള്‍ കൂടുതല്‍ സാമ്പത്തിക പ്രതസിന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിക ഉത്പ്പാദനം 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ മാത്രം ചൈനയുടെ വ്യവസായിക ഉത്പ്പാദനം 4.4 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2002 ന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ ഉത്പ്പാദനമാണ് ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 4.8 ശതമാനമാണെന്നാണ് കണക്കുകള്‍ തുറന്നുകാട്ടുന്നത്.
ചൈനയുടെ നിക്ഷേപങ്ങളിലും, റീട്ടെയ്ല്‍ മേഖലയിലെ വളര്‍ച്ചയിലും ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ചൈന പലിശ നിരക്ക് വെട്ടിക്കുറക്കാനുള്ള സാഹചര്യവും ഉണ്ടെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമം യുഎസ്-ചൈന വ്യാപാര തര്‍ക്കവും ചൈനയുടെ വളര്‍ച്ചയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയടക്കം ഗുരുതരമായ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക.
വ്യവസായിക ഉത്പ്പാദനത്തിലടക്കം ചൈനയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായി ചുരങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില്ലറ വില്‍പ്പനയിലെ വളര്‍ച്ച ജൂലൈ മാസത്തില്‍ 7.6 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയത് 7.6 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്ന മറ്റൊരു കാര്യം. വ്യവസായിക ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് വന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍