News

ജനറല്‍ മോട്ടോഴ്‌സിന്റെ അവസാന പ്ലാന്റിലും കണ്ണുവെച്ച് ചൈനീസ് ഭീമന്‍മാര്‍

ദില്ലി: ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലുള്ള അവസാന ഫാക്ടറിയില്‍ കണ്ണുവെച്ച് ചൈനീസ് ഓട്ടോമൊബൈല്‍ വ്യവസായ ഭീമന്‍മാര്‍. ഗ്രേറ്റ് വാള്‍മോട്ടോഴ്‌സ്,എസ്എഐസി മോട്ടോര്‍കോര്‍പ്പ് എന്നീ കമ്പനികളാണ് ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.. മഹാരാഷ്ട്രയിലെ ടെലിഗാവോണിലുള്ള ഫാക്ടറിയില്‍ 1,65,000 വാഹനങ്ങളും 1,60,000 പവര്‍ ട്രെയിനുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ട്...

ഗുജറാത്തിലെ ഹാലോലിലുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ ആദ്യ ഫാക്ടറി രണ്ട് വര്‍ഷം മുമ്പാണ് കമ്പനി എസ്എഐസിക്ക് വിറ്റത്. എസ്എഐസിയുടെ ഒരു യൂനിറ്റായ എംജി മോട്ടോഴ്‌സിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ഫാക്ടറിയില്‍ നിന്നാണ് എംജിയുടെ ഹെക്ടര്‍ പിറന്നത്. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത വാഹനമാണിത്. വരുന്ന മാസം എംജി മോട്ടോഴ്‌സിന്റെ  അടുത്ത മാസത്തോടെ ഇലക്ട്രിക് എസ് യുവി പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഇതേതുടര്‍ന്ന് എസ്എഐസി ജനറല്‍ മ്ോട്ടോഴ്‌സിന്റെ രണ്ടാമത്തെ പ്ലാന്റും പിടിക്കാന്‍ പരിശ്രമം തുടങ്ങി. ചൈനയിലെ പ്രമുഖ എസ് യുവി നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനറല്‍മോട്ടോഴ്‌സിന്റെ ഫാക്ടറി വാങ്ങിയെടുക്കാനുള്ള പരിശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

Author

Related Articles