News

ചൈനീസ് സര്‍ക്കാരുമായി ഇടഞ്ഞ ജാക് മാ ഒളിവിലോ? രണ്ടുമാസത്തിലേറെയായി കാണാനില്ല!

ആലിബാബയുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മായെ കാണാനില്ലെന്ന് വാര്‍ത്ത പുറത്ത്. ചൈനയിലെ സെന്‍ട്രല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്ന് രണ്ടുമാസത്തിലേറെയായി ജാക് മായെ കണ്ടവരാരുമില്ലത്രെ. ചൈനീസ് സര്‍ക്കാര്‍ ജാക് മാക്കെതിരെ തിരിഞ്ഞ ശേഷം നേരിടേണ്ടി വന്ന നഷ്ടവും ചില്ലറയല്ല.

ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റില്‍ നിന്നും അദ്ദേഹത്തിന്റെ ചിത്രം പോലും നീക്കം ചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. 15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്.

ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈന വാളോങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Author

Related Articles