കോവിഡ് വാക്സിന് മുന്നേറ്റത്തില്‍ സമ്പന്ന പട്ടികയിലേക്ക് ഉയര്‍ന്ന് ചൈനീസ് ബയോ ടെക് കമ്പനി
കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനുള്ള യത്നത്തില്‍ മുന്നേറുന്നുവെന്ന വാര്‍ത്തയുടെ ബലത്തില്‍ ചൈനീസ് ബയോ ടെക് കമ്പനിയുടെ ഓഹരി വില അതിവേഗം കുതിച്ചപ്പോള്‍ മുഖ്യ പ്രൊമോട്ടറുടെ സ്ഥാനം ലോകത്തിലെ 500 സമ്പന്നരുടെ പട്ടികയില്‍ ഏറെ മുന്നിലെത്തി. ഈ വര്‍ഷം 256 ശതമാനം ഉയര്‍ച്ചയാണ് ചോങ്കിംഗ് ഷിഫെ ബയോളജിക്കല്‍ പ്രൊഡക്ട്സ് കമ്പനി ഓഹരി വിലയ്ക്കുണ്ടായത്.
വാക്സിന് ക്ലിനിക്കല്‍ ഹ്യൂമന്‍ ടെസ്റ്റിംഗിന് ചൈനയുടെ മയക്കുമരുന്ന് റെഗുലേറ്റര്‍ അംഗീകാരം നല്‍കിയതായി ജൂണ്‍ അവസാനം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ചോങ്കിംഗ് ഷിഫെ ഓഹരി വിലയ്ക്കുണ്ടായത് 80 ശതമാനം ഉയര്‍ച്ചയാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം, കമ്പനി ചെയര്മാന് ജിയാങ് റെന്‍ഷെങ്ങിന്റെ സമ്പാദ്യം ഇതോടെ 19.3 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ മാത്രം അദ്ദേഹത്തിന്റെ ആസ്തി ഇരട്ടിയായി വര്‍ദ്ധിച്ചു. ഈ വര്‍ഷം 14.3 ബില്യണ്‍ ഡോളര്‍ ആണ് നേട്ടം. 66 കാരനായ ജിയാങ്ങിന്റെ കൈവശമാണ് 56 ശതമാനം ചോങ്കിംഗ് ഷിഫെ ഉടമസ്ഥത.
സാമൂഹിക ഉത്തരവാദിത്തമാണ്, സമ്പത്തല്ല വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോലെന്ന നിരീക്ഷണം പങ്കുവയ്ക്കാറുള്ള ആളാണ് ജിയാങ്. ഇന്‍ഫ്ളുവന്‍സ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ അദ്ദേഹത്തിന്റെ കമ്പനി വില്‍ക്കുന്നു. ഗര്‍ഭാശയ അര്‍ബുദം തടയുന്ന സുപ്രധാന മരുന്നാണ് മറ്റൊന്ന്. കൊറോണ വൈറസ് വാക്സിന് 1, 2 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കടന്ന് മൂന്നാം ഘട്ടം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.മറ്റൊരു കോടീശ്വരനെയും ജിയാങിന്റെ കമ്പനി സൃഷ്ടിച്ചു. കമ്പനിയുടെ എട്ട് ശതമാനം ഓഹരിയുള്ള മുന്‍ ഡയറക്ടറായ വു ഗ്വാങ്യാങ് ഈ വര്‍ഷം തന്റെ സമ്പാദ്യം 4.5 ബില്യണ്‍ ഡോളറോടെ ഇരട്ടിയാക്കി.വു 2015 ല്‍ ഷിഫെയുടെ ഡയറക്ടര്‍ ബോര്‍ഡ് വിട്ടിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍