ചിപ്പ് ക്ഷാമം താല്‍ക്കാലികം; 2022ഓടെ അവസാനിക്കും: ആര്‍സി ഭാര്‍ഗവ
ആഗോളതലത്തില്‍ വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്ന ചിപ്പ് ക്ഷാമം താല്‍ക്കാലികമാണെന്നും 2022ഓടെ അവസാനിക്കുമെന്നും മാരുതി സുസുകി ചെയര്മാന് ആര്‍സി ഭാര്‍ഗവ. കമ്പനിയുടെ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടറുകളുടെ ക്ഷാമം മാരുതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സെമികണ്ടക്ടറുകളുടെ കുറവ് ഒരു താല്‍ക്കാലിക പ്രശ്നമാണ്, കാരണം 2022 ആകുമ്പോഴേക്കും ഈ ക്ഷാമം തീരും എന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍'' അദ്ദേഹം പറഞ്ഞു.
അതേസമയം, മാരുതിയുടെ ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ചും ഓണ്‍ലൈന്‍ വഴി നടന്ന സംഗമത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതാണെന്നും നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പായാല്‍ മാത്രമേ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുകയുള്ളൂവെന്നും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇന്ത്യയില്‍, ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നവയായി മാറുമ്പോള്‍ മാത്രമേ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വിറ്റഴിക്കപ്പെടുകയുള്ളൂ. ഇന്ത്യയുടെ നിലവിലെ ഇലക്ട്രിക് വാഹന വില്‍പ്പന അളവ് വളരെ ചെറുതാണെന്നും മാരുതി സുസുക്കിക്ക് വിപണി വിഹിതത്തില്‍ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍