News

ആദായ നികുതി 2.50 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് സൂചന; ഇടക്കാല ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യത

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുകയെന്നാണ് സര്‍ക്കാര്‍ ഇടക്കാല ബജറ്റിലൂടെ  ലക്ഷ്യമിടുന്നത്. വോട്ടര്‍മാര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നികുതി 2.50 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയ ഉയര്‍ത്തും. 

വ്യാവസായ സംരംഭംകര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം  വ്യാവസായ സംഘനകള്‍ അഭിപ്രായം മുന്നോട്ട് വച്ചിരുന്നു. വ്യക്തിഗത ആദായ നികുതിയില്‍ 25 ശതമാനം മുതല്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിക്കാനുള്ള നിര്‍ദേശമാണ് വ്യാവസായ സംഘടനകള്‍ മുന്നോട്ട് വെച്ചത്. 

നിക്ഷേപ പരിധി 80 സി പ്രകാരം 1.50 ലക്ഷത്തില്‍ നിന്ന് 2.50 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നത് പ്രധാന നിര്‍ദേശമാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ നിക്ഷേപ പരിധിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. 

ഫിബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഈ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

 

Author

Related Articles