News

വന്‍ വികസനത്തിനൊരുങ്ങി സിറ്റി ബാങ്ക് ഇന്‍കോര്‍പറേറ്റഡ്; 6000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

ന്യൂഡല്‍ഹി: വന്‍ വികസനത്തിനൊരുങ്ങി സിറ്റി ബാങ്ക് ഇന്‍കോര്‍പറേറ്റഡ്. ഏഷ്യയിലെമ്പാടും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്നാണ് പ്രഖ്യാപനം. 24 വയസിന് താഴെയുള്ള 60000 പേര്‍ക്ക് ട്രെയിനിങ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യയിലെ വരുമാനം കുറഞ്ഞ സമൂഹങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം 35 ദശലക്ഷം ഡോളര്‍ 2023 നുള്ളില്‍ നിക്ഷേപിക്കാനാണ് ബാങ്കിന്റെ തീരുമാനം. ഏഷ്യാ-പസഫിക് മേഖലയിലാണ് ലോകത്തിലെ പാതിയോളം യുവാക്കളും ഉള്ളത്. ഏതാണ്ട് 70 കോടിയോളം വരുമിത്. ഇത്ര തന്നെ വലിപ്പമുണ്ട് മേഖലയില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരുടെ എണ്ണത്തിനും.

നോര്‍ത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏഷ്യാ-പസഫിക് മേഖലയിലാണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുള്ളത്. ബാങ്കിന്റെ 25 ശതമാനം വേതനവും ഈ മേഖലയില്‍ നിന്നാണ്. ഓഹരി വിപണി മുതല്‍ സാധാരണ ബാങ്കിങ് ഇടപാട് വരെയുള്ള സേവനങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെമ്പാടും റിക്രൂട്ട്‌മെന്റ് നടത്തുമെങ്കിലും ദക്ഷിണ പൂര്‍വ ഏഷ്യയിലാവും ജോലി നല്‍കുകയെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

News Desk
Author

Related Articles