News

ഇന്ത്യയില്‍ സി3 അവതരിപ്പിച്ച് സിട്രോന്‍; വിശദാംശം അറിയാം

കൊച്ചി: ഇന്ത്യയില്‍ ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ച് സിട്രോന്‍. നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്‌റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്കായിയാണ് സി3 അവതരിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും.   

പുതിയ സി3 എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്റീരിയറുകളും രൂപകല്‍പന ചെയ്തിട്ടുള്ളത്.  ദൈനംദിന ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്റെ രൂപകല്‍പനയും. സിട്രോനിന്റെ ട്രേഡ്മാര്‍ക്ക് ആയ സൗകര്യവും വിപണിയിലെ മുന്‍നിര സ്ഥാനത്തോടു കൂടിയ സ്ഥലസൗകര്യവും മറ്റൊരു ആകര്‍ഷണമാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്ഷനും കൂടുതല്‍ സൗകര്യപ്രദമാണ്.

2022-ന്റെ ഒന്നാം പകുതിയില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന പുതിയ സി3 ഉപഭോക്താക്കള്‍ പുതിയ അനുഭവങ്ങളാവും പ്രദാനം ചെയ്യുക.  ഏതു സമയത്തും എവിടേയും ഏത് ഡിവൈസും ഏതു വിഭാഗത്തിലും ഉറപ്പു നല്‍കുന്ന (എടിഎഡബ്ലിയുഎഡിഎസി) രീതിയിലുള്ള നവീനമായ ഉപഭോക്തൃ സേവനങ്ങള്‍, ഫിജിറ്റല്‍ ലാ മൈസണ്‍ സിട്രോന്‍ ഷോറൂമുകള്‍ എന്നിവയും ഈ അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും. 2019-ല്‍ തുടക്കം കുറിച്ച സി ക്യൂബ്ഡ് പദ്ധതിയില്‍ നിന്നുള്ള ആദ്യ മോഡലാണ് പുതിയ സി3.

Author

Related Articles