തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണി നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 360.78 പോയിന്റ് നഷ്ടത്തില്‍ 58,765.58ലും നിഫ്റ്റി 86.20 പോയിന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. റിയാല്‍റ്റി, ബാങ്ക്, ഐടി ഓഹരികളാണ് വില്പന സമ്മര്‍ദംനേരിട്ടത്. ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക്, എനര്‍ജി ഓഹരികളില്‍ നിക്ഷേപക താല്പര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനം താഴ്ന്നപ്പോള്‍ സ്മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍