സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; 6 ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധനവ്
ഇന്ദ്രപ്രസ്ഥ ഗ്യാസ് സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വില വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോഗ്രാമിന് 75.61 രൂപയായിയാണ് ഉയര്‍ത്തിയത്. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ സിഎന്‍ജി വില കിലോഗ്രാമിന് 78.17 രൂപയായും ഗുരുഗ്രാമില്‍ 83.94 രൂപയായും ഉയര്‍ന്നു. പ്രകൃതി വാതകത്തിന്റെ ഉയര്‍ന്ന അന്താരാഷ്ട്ര വില കാരണം സമീപഭാവിയില്‍ നിരക്കുകള്‍ ഉയര്‍ന്നതായി കമ്പനി വിലയിരുത്തുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്കുള്ള തിരിച്ചടി മയപ്പെടുത്തുന്നതിന് പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ മാനേജ്മെന്റ് ലക്ഷ്യമിടുന്നുണ്ട്.
പല ഘടകങ്ങള്‍ സിഎന്‍ജി വില നിശ്ചയിക്കുന്നു. അതിലൊന്നാണ് എല്‍എന്‍ജി (കപ്പലുകളില്‍ ഇറക്കുമതി ചെയ്യുന്ന വാതകം) ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള പ്രകൃതി വാതകത്തിന്റെ വിലയാണ്. റഷ്യ-ഉക്രെയ്ന് സംഘര്‍ഷം കാരണം ഭാവിയില്‍ ഗ്യാസ് വില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് റീട്ടെയില്‍ സിഎന്‍ജി നിരക്കുകളെ ബാധിക്കുമെന്ന് കമ്പനി എംഡി സഞ്ജയ് കുമാര്‍ പറഞ്ഞു.
ഗവണ്മെന്റ് നിയന്ത്രിത ഗ്യാസിന്റെ പരിമിതമായ ലഭ്യത, സിഎന്‍ജി, പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) ഡിമാന്‍ഡില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാനും കൂടുതല്‍ എല്‍എന്‍ജി ഉപയോഗിക്കാന്‍ ഐജിഎല്ലിനെ നിര്‍ബന്ധിതരാക്കി. ഇത് ഇന്‍പുട്ട് ചെലവ് ഉയര്‍ത്തി. ഡിമാന്‍ഡ് കൂടുതല്‍ ഉയരുന്നതിനനുസരിച്ച് ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡല്‍ഹി-എന്‍സിആറിലെ സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയില്ല. എല്‍എന്‍ജി വില ഇപ്പോഴും യൂണിറ്റിന് 20 ഡോളറാണ്. ഇത് സാധാരണ നിരക്കിന്റെ ഇരട്ടിയാണ്. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ വേനല്‍ അസാധാരണമാംവിധം ചൂടാണെങ്കില്‍ വില ഇനിയും ഉയരും. ഒക്ടോബറില്‍ ഗാര്‍ഹിക ഗ്യാസിന്റെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍