News

ഇന്ന് പെട്രോള്‍, ഡീസല്‍ വിലയ്ക്ക് മാറ്റമില്ല, സിഎന്‍ജി നിരക്ക് ഉയര്‍ന്നു

ഇന്ന് പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് താല്‍ക്കാലിക വിരാമമായപ്പോള്‍, തുടര്‍ച്ചയായ രണ്ടാം ദിവസവും സിഎന്‍ജി നിരക്ക് കിലോഗ്രാമിന് 2.5 രൂപ കൂടി. ഇതോടെ ഡല്‍ഹിയില്‍ സിഎന്‍ജിയുടെ റീട്ടെയില്‍ വില കിലോയ്ക്ക് 69.11 രൂപയായും നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോയ്ക്ക് 71.67 രൂപയായും ഉയര്‍ന്നു.

ഏപ്രിലില്‍ ഇത് മൂന്നാം തവണയാണ് സിഎന്‍ജി നിരക്ക് വര്‍ദ്ധിക്കുന്നത്. ഇതോടെ മൊത്തം വര്‍ദ്ധനവ് കിലോയ്ക്ക് 9.10 രൂപയായി. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) മുംബൈയില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വില കിലോയ്ക്ക് 7 രൂപ ഉയര്‍ത്തി 67 രൂപയായപ്പോള്‍ ഗുജറാത്ത് ഗ്യാസ് കിലോയ്ക്ക് 6.50 രൂപ വര്‍ധിപ്പിച്ച് 76.98 രൂപയായി.

വാറ്റ് പോലുള്ള പ്രാദേശിക നികുതികളുടെ വ്യത്യാസത്തെ ആശ്രയിച്ച് വില ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏപ്രില്‍ 1 മുതല്‍ പ്രകൃതിവാതക വില യൂണിറ്റിന് 6.1 ഡോളറായി ഇരട്ടിയിലേറെയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരും നിരക്ക് വര്‍ദ്ധിപ്പിച്ചത്.

Author

Related Articles