News

മൂന്നാം പാദ ലാഭത്തില്‍ വന്‍ കുതിപ്പുമായി കോള്‍ ഇന്ത്യ; 48 ശതമാനം ഉയര്‍ന്നു

2021 ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനം കോള്‍ ഇന്ത്യയുടെ ലാഭത്തില്‍ കുതിപ്പ്. മൂന്നാം പാദത്തില്‍ 47.7 ശതമാനം ഉയര്‍ച്ചയാണ് കോള്‍ ഇന്ത്യയുടെ ലാഭത്തില്‍ ഉണ്ടായത്. 4558.93 കോടി രൂപയാണ് സ്ഥാപനത്തിന്റെ ഏകീകൃത അറ്റാദായം. പ്രവര്‍ത്തന വരുമാനം ഉയര്‍ന്നതാണ് കോള്‍ ഇന്ത്യക്ക് നേട്ടമായത്.

മൂന്‍വര്‍ഷം ഇതേ കാലയളവില്‍ 3,085.39 കോടിയായിരുന്നു സ്ഥാപനത്തിന്റെ അറ്റാദായം. ഒക്ടോബര്‍ -ഡിസംബര്‍ വരെയുള്ള മാസത്തില്‍ കോള്‍ ഇന്ത്യയുടെ പ്രവര്‍ത്തന വരുമാനം 23,686.03 കോടിയില്‍ നിന്ന് 28,433.50 കോടിയായി ഉയര്‍ന്നു. അതേ സമയം ചെലവും 3188.38 കോടി ഉയര്‍ന്ന് 22,780.95ല്‍ എത്തി.

നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് അഞ്ച് രൂപ വീതം ലാഭവിഹിതം നല്‍കാനും കോള്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 11 മുതല്‍ ലാഭവിഹിതം നല്‍കിത്തുടങ്ങും. രാജ്യത്തെ മൊത്തം ആഭ്യന്തര കല്‍ക്കരിയുടെ 80 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കോള്‍ ഇന്ത്യയാണ്. 2023-24 കാലഘട്ടത്തില്‍ കല്‍ക്കരി ഉല്‍പ്പാദനം ഒരു ബില്യണ്‍ ടണ്ണിലെത്തിക്കുകയാണ് കോള്‍ ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി 1.22 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക.

Author

Related Articles