News

കല്‍ക്കരി ഇറക്കുമതി കുറച്ച് ഉത്പ്പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ഏപ്രില്‍-ജനുവരി വരെയുള്ള കാലയളവില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ്; 3.8 ശതമാനം ഇടിവെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയുടെ ഉത്പ്പാദനത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്.  ഏകദേശം 3.8 ശതമാനത്തോളം ഇടിവാണ് ഈ കാലയളവ് വരെ രേഖപ്പെടുത്തിയിട്ടുള്ളത്.  ഏപ്രില്‍  മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ കോള്‍ ഇന്ത്യയുടെ ഉത്പ്പാദനത്തില്‍ ആകെ രേഖപ്പെടുത്തിയത്  451.52 മില്യണ്‍ ടണ്ണാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ഉത്പ്പാദനത്തില്‍ ആകെ രേഖപ്പെടുത്തിയത്  469.65 മില്യണ്‍ ടണ്ണായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

 ജനുവരി മാസത്തില്‍ കോള്‍ ഇന്ത്യയുടെ ഉത്പ്പാദനത്തില്‍  വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ജനുവരി മാസത്തില്‍ കമ്പനിയുടെ ഉത്പ്പാദനത്തില്‍  10.3 ശതമാനം ഉയര്‍ന്ന് 6.3 മില്യണ്‍ ടണ്ണായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ മുന്‍വര്‍ഷം കമ്പനിയുടെ ഉത്പ്പാദനത്തില്‍ ആകെ രേഖപ്പെടുത്തുമ്പോള്‍ 57.21 മില്യണ്‍ ടണ്ണായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

എന്നാല്‍ ഉത്പ്പാദനത്തിന്റെ 80 ശതമാനവും നിര്‍വഹിക്കുന്ന സിഐഎല്ലിലാണ് നര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍്ട്ടിലണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാ്ടുന്നത്.  അതേസമയം കല്‍ക്കരി ഉത്പ്പാദനത്തിലെ ഇറക്കുമതി കുറച്ച് ഉത്പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഈ നീക്കത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. തൊഴില്‍ സാഹചര്യങ്ങളിലുള്ള പ്രശ്‌നങ്ങളും, മാന്ദ്യവുമാണ് ഉത്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ പ്രദാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Author

Related Articles