നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്ത് കൊച്ചിന് ഷിപ്പ്യാര്ഡ്; ലാഭം 44 ശതമാനം വര്‍ധിച്ച് 137.52 കോടി രൂപയായി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് 2019-20 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 44 ശതമാനം കുതിപ്പോടെ 137.52 കോടി രൂപയുടെ ലാഭം നേടി. 95.44 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം ഇതേ പാദത്തിലെ ലാഭം.
അറ്റ വരുമാനം 851.26 കോടി രൂപയില്‍ നിന്ന് 861.07 കോടി രൂപയായി ഉയര്‍ന്നു. അതേസമയം, മൊത്തം ചെലവ് 692.11 കോടി രൂപയില്‍ നിന്ന് 677.77 കോടി രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം ലാഭം 632 കോടി രൂപയാണ്. 2018-19ല്‍ ലാഭം 477 കോടി രൂപയായിരുന്നു.
ബംഗാളിലെ ഹൂഗ്ലി കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലെ (എച്ച്സിഎസ്എല്‍) ഓഹരിപങ്കാളിത്തം 100 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നും ബി.എസ്.ഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചി കപ്പല്‍ശാല വ്യക്തമാക്കി. നേരത്തെ 74 ശതമാനമായിരുന്നു പങ്കാളിത്തം. അധികമായി 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയതോടെ കൊച്ചി കപ്പല്‍ശാലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമായി എച്ച്സിഎസ്എല്‍ മാറി. കൊറോണ വൈറസ് സാഹചര്യത്തില്‍ മാര്‍ച്ച് 23 മുതല്‍ മെയ് 5 വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടശേഷം ഏകദേശം പഴയ നിലയിലായിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍