News

അഭിമാന നേട്ടം കൊയ്ത് കൊച്ചിന്‍ ഷിപ്പയാര്‍ഡ്; നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിക്ക് മികച്ച നേട്ടം

കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനളിലൊന്നായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കൊച്ചിന്‍ ഷിപ്പയാര്‍ഡിന്റെ ലാഭത്തില്‍ 40 ശതമാനം വര്‍ധിച്ച് 206.03 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മുന്‍വര്‍ഷം ഇതേ കാലയളവില്‍  കമ്പനിയുടെ അറ്റലാഭത്തില്‍ 147.05 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  

മുംബൈ സ്റ്റോക് എക്സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഈ കണക്കുകള്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്. അതേസമയം കൊച്ചി ഷിപ്പയാര്‍ഡിന്റെ വരുമാനത്തിലും നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഷിപ്പയാര്‍ഡിന്റെ വരുമാനത്തില്‍ 22.08 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ ആകെ വരുമാനം  1,050.8 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ വരുമാനം 855.28 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  

എന്നാല്‍ രണ്ടാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പയാര്‍ഡിന്റെ ആകെ ചിലവ് 789.61 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ ചിലവ് 623.58 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  രാജ്യത്തെ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ പ്രധാനിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. മികച്ച ലാഭം നേടിയതോടെ ഓഹരി ഉടമകള്‍ക്ക് 16.3 ശതമാനം ഡിവിഡന്റാണ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പത്ത് രൂപയുടെ ഇക്വിറ്റി ഷെയര്‍ ഉള്ളവര്‍ക്ക് 1.63 രൂപയാണ് ഡിവിഡന്റായി ലഭിക്കുകയും ചെയ്യും. 

Author

Related Articles