കോഗ്നിസെന്റിന്റെ അറ്റാദായത്തില്‍ ഇടിവ്; 2019 ലെ ആകെ അറ്റാദായത്തിലും ഇടിവുണ്ടായെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: ആഗോളതലത്തിലെ പ്രമുഖ ഐടി സ്ഥാപനമാണ് കോഗ്നിസെന്റ്. കമ്പനിയുടെ അറ്റാദായത്തില്‍ മൂന്നാം പാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ അറ്റാദായം 395 മില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കമ്പനിയുടെ വരുമാനം മൂന്നാം പാദത്തില്‍ 3.8 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ വരുമാനം 4.3 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം നിരക്കില്‍ ഉള്‍പ്പെടുത്തിയ ചില ഘടകങ്ങള്‍ കമ്പനിക്ക് തിരിച്ചടിയുണ്ടാകുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷം കമ്പനിയുടെ വളര്‍ച്ചയില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇപ്പോഴത്തെ വരുമാന ഇടിവ് കമ്പനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വാണിജ്യം, ധനകാര്യം മേഖലകളില്‍ കമ്പനിക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2019 ല്‍ ആകെ കമ്പനിയയുടെ അറ്റലാഭം 1.8 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷം ഇത് ഏകദേശം 16.8 ബില്യണ്‍ ഡോളറായരുന്നുവെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ കമ്പനിയുടെ ആകെ വരുമാനം 4.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 16.8 ബില്യണ്‍ ഡോളറായി.
എന്നാല്‍ 2020്ല് കമ്പനിയുടെ വരുമാനം 2.8 ശതമാനം മുതല്‍ 3.8 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 648 ദശലക്ഷം ഡോളറായിരുന്നു രേഖപ്പെടുത്തിയത്. കോഗ്നിസെന്റിന്റെ വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 4.3 ബില്യണ്‍ ഡോളറാവുകയും ചെയ്തിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍