News

ഇന്ത്യന്‍ രൂപയില്‍ ക്രിപ്റ്റോ കറന്‍സി വാങ്ങാം; സൗകര്യമൊരുക്കി കോയിന്‍സ്ബിറ്റ്

ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച കോയിന്‍സ്ബിറ്റ് ക്രിപ്റ്റോ കറന്‍സി എക്സ് ചേഞ്ച് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപവും ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സംവിധാനം ഈ മാസം 14 മുതല്‍ ഏര്‍പ്പെടിത്തിയിരിക്കുന്നു. കെ വൈ സി രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ 10 ലക്ഷം ഉപഭോക്തതാക്കള്‍ കോയിന്‍സ് ബിറ്റിനുണ്ട്. രൂപയില്‍ വിനിമയം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിപണനത്തിന്റെ തോതും, ഉപയോക്താക്കളും വര്‍ധിക്കുമെന്ന് കോയിന്‍സ് ബിറ്റ് ഇന്ത്യ സിഇഒ റവനീത് കൗര്‍ കരുതുന്നു.

സൗകര്യപ്രദമായ പേയ്മെന്റ് സംവിധാനങ്ങളും പല ഭാഷകളില്‍ ഐ വി ആര്‍ എസ് പിന്തുണയും ഉപ്യക്താക്കള്‍ക്ക് ലഭിക്കുന്നു. എസ്റ്റോണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയിന്‍സ് ബിറ്റ് കമ്പനിക്ക് 50 ലക്ഷം ഉപയോക്താക്കള്‍ ആഗോള തലത്തിലുണ്ട്. ഒരു മാസം നടക്കുന്ന ഇടപെടുകളുടെ മൂല്യം 50 ശതകോടി ഡോളറാണ്.2018 ലേ മികച്ച ക്രിപ്റ്റോ എക്സ് ചേഞ്ച് ആയി ഏഷ്യന്‍ ബ്ലോക്ക് ചെയിന്‍ 2019 പരിപാടിയില്‍ തിരഞ്ഞെടുക്കപെട്ടു.

Author

Related Articles