News

വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ സഹായം തേടി വാണിജ്യ മന്ത്രാലയം

ന്യൂഡല്‍ഹി: മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ ധനകാര്യ മന്ത്രാലയത്തോട് വാണിജ്യ മന്ത്രാലയം സഹായം തേടി. ഇതിനായി ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഉള്ളത്. അതിനാല്‍ തന്നെ വൊളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക ശേഷി പോലും കമ്പനിക്കില്ലെന്നാണ് വിവരം.

ധനകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. 2020 ജൂലൈയിലായിരുന്നു ജീവനക്കാര്‍ക്ക് വിആര്‍എസ് നടപ്പിലാക്കാന്‍ എംഎംടിസിയുടെ മേധാവികള്‍ തീരുമാനിച്ചത്.

Author

Related Articles