News

ബിസിനസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതിക്കേസല്ല മധ്യസ്ഥതയാണ് വേണ്ടത്: ജസ്റ്റിസ് ബോബ്‌ഡേ

വാണിജ്യമേഖലയിലുള്ള തര്‍ക്കങ്ങള്‍ നിയമവ്യവഹാരമാക്കി മാറ്റാതെ മധ്യസ്ഥതയ്ക്കായി നീക്കം നടത്തുകയാണ് അനിവാര്യമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡേ. രണ്ട് ബിസിനസുകാര്‍ തമ്മില്‍  പ്രശ്‌നമുണ്ടായാല്‍ ആദ്യം മീഡിയേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകുകയാണ് വേണ്ടത്. അതിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ കോടതികളെ സമീപിക്കാവൂ.

ഇതാണ് ശരിയായ നടപടിയെന്ന് ജസ്റ്റിസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കോടതി ഉത്തരവിന് തുല്യമായ സാധുതാ മധ്യസ്ഥതാ തീരുമാനത്തിന് കൈവരാന്‍ സാധിക്കുന്ന നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. ലോക് അദാലത്ത് ആക്ടിലുള്ള വ്യവസ്ഥ ഇക്കാര്യത്തിലും മാതൃകയാക്കാവുന്നതാണ്.നാഷനല്‍ ജുഡീഷ്യല്‍ സര്‍വീസ് മികച്ച ആശയമാണെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് എസ്എ ബോബ്‌ഡേ പറഞ്ഞു. 

Author

Related Articles