വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന്റെ വില 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2223.50 രൂപയായി കുറഞ്ഞു. എന്നാല്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. നേരത്തെ മേയ് മാസത്തില്‍ എല്‍.പി.ജി സിലിണ്ടറിന്റെ വില കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിനും അന്ന് വില കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 3.50 രൂപയും വാണിജ്യ സിലിണ്ടറിന്റേത് എട്ട് രൂപയുമാണ് വര്‍ധിപ്പിച്ചത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 122.8 ഡോളറായാണ് വര്‍ധിച്ചത്. ഡബ്യുടിഐ ക്രൂഡിന്റെ വിലയും കൂടിയിട്ടുണ്ട്. 115.4 ഡോളറായാണ് ഡബ്യുടിഐ ക്രൂഡിന്റെ വില വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ 2322 രൂപ, മുംബൈയില്‍ 2171.50 രൂപ, ചെന്നൈയില്‍ 2373 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍