News

ആര്‍കോമിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ മുന്‍നിര കമ്പനികള്‍ രംഗത്ത്; ഭാരതി എയര്‍ടെല്ലിനും ആസ്തികള്‍ ഏറ്റെടുക്കാന്‍ താത്പര്യം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ടെലികോം ആസ്തികള്‍ വാങ്ങാന്‍ രാജ്യത്തെ മുന്‍നിര കമ്പനികള്‍ രംഗത്തെത്തിയിതായി റിപ്പോര്‍ട്ട്.  ഭാരതി എയര്‍ടെല്ലടക്കം റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ടെലികോം ആസ്തികള്‍ വാങ്ങാന്‍ താത്പര്യ പത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  നിലവില്‍ ഭാരതി എയര്‍ടെല്ലടക്കം രാജ്യത്തെ ആറ് മുന്‍നിര കമ്പനികളാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ടെലികോം ആസ്തികള്‍ ഏറ്റെടുക്കാന്‍ രംഗത്തെത്തിയിട്ടുള്ളത്. ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി  താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് നവംബര്‍ 11 ല്‍ നിന്ന്  10 ദിവസം കൂടി നീട്ടി നല്‍കണമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്നാല്‍ ആര്‍കോമിന്റെ രണ്ട് യുണിറ്റുകളുടെയും പാപ്പരത്തെ നടപടികള്‍ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യവുമായി കമ്പനി രംഗത്തെത്തിയിട്ടുള്ളത്.  ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിന് റെസല്യൂഷന്‍ പ്രൊഫഷണല്‍ ഓവര്‍സീയിങിനെയാണ് നാഷണല്‍ കമ്പനി ലോ ട്രെബ്യൂണല്‍ നിയോഗിച്ചിട്ടുള്ളത്.  

അതേസമയം ആര്‍കോമിന്റെ സ്‌പെക്ട്രം ഏറ്റെടുക്കുന്നതിന് പര്യപ്തമായ വ്യവസ്ഥകള്‍ അടങ്ങിയ താത്പര്യ പത്രമാണ് എയര്‍ടെല്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുള്ളത്. ഇനത്തില്‍ ആര്‍കോം സര്‍ക്കാറിന് കൈമാറാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ വ്യവസ്ഥകള്‍ സമര്‍പ്പിച്ചിട്ടുള്ളത്.  ടവര്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിന് ഭാരതി എയര്‍ടെല്ലിന്റെ ഉപ കമ്പനിയായ ഭാരതി ഇന്‍ഫ്രാടെല്ലും മറ്റൊരു താത്പര്യ പത്രം കൂടി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ആസ്തികള്‍ വിറ്റഴിക്കുന്നതിലൂടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വായ്പ ഭാരം കുറക്കുക, കടബാധ്യത കുറക്കുക എന്നീ തന്ത്ര പ്രധാനമായ ലക്ഷ്യമാണ് മുന്‍പിലുള്ളത്. 

ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികളുടെ വില്‍പ്പന 2020 ജനുവരി 10 നകം വിറ്റഴിക്കുമെന്നാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുള്ളത്. ജീയോ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആര്‍കോമിന്റെ ആസ്തികള്‍ വാങ്ങാന്‍ താത്പര്യ പത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. അതേസമയം താത്പര്യ പത്രങ്ങള്‍ ആര്‍കോമിന്റെ വായ്പാ ദാതാക്കള്‍ പൂര്‍ണമായും പരിശോധിച്ചുവരികയാണ്. അതേസമയം സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ആസ്തികകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതിയല്ല. ഇതിനെ തുടര്‍ന്ന് ടെലികോം മന്ത്രാലയം ഇടപാടിന് പൂര്‍ണമായ അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles