എജിഎം കാലാവധി നീട്ടി കമ്പനികാര്യ മന്ത്രാലയം; നവംബര്‍ 30, 2021 വരെ സമയം
കമ്പനികളുടെ ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി കമ്പനികാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പുതിയ അറിയിപ്പ് പ്രകാരം നവംബര്‍ 30, 2021 വരെയാണ് കമ്പനികള്‍ക്ക് എജിഎം നടത്താനുള്ള അനുമതി. മാര്‍ച്ച് 31 2021 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ എജിഎം സെപ്റ്റംബര്‍ 30, 2021 വരെയായിരുന്നു നടത്താനുള്ള കാലാവധി. ഇതാണ് നവംബര്‍ 30 വരെ നീട്ടിവച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും മൂലം എജിഎമ്മിന്റെ കാലാവധി നീട്ടിക്കിട്ടണമെന്ന് കമ്പനികളുടെ ഭാഗത്ത് നിന്നും കേന്ദ്ര സര്‍ക്കാരിന് അഭ്യര്ത്ഥനകളുണ്ടായിരുന്നു. ഇതിനാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് എജിഎം നടത്തേണ്ട തീയതി രണ്ട് മാസം നീട്ടണമെന്ന് നിര്‍ദേശമെത്തുകയായിരുന്നു. നികുതി റിട്ടേണ്‍ ഫയലിംഗിനുള്ള തീയതികള്‍ നീട്ടിയതോടൊപ്പം കമ്പനികള്‍ക്ക് 2022 ജനുവരി വരെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിക്കിട്ടിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍