സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കണം
റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ തൊഴില്‍ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നല്‍കണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് 'ഈജാര്‍' സംവിധാനത്തില്‍ ജോലിക്കാരുടെ താമസ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ ജോലിക്കാരുടെ താമസ സൗകര്യം വിലയിരുത്താന്‍ തൊഴില്‍ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയുരുന്നു. ഈ സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ജോലിക്കാരുടെ താമസ കെട്ടിടം ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. നാഷനല്‍ അഡ്രസ്, ഈജാര്‍ തുടങ്ങിയ സംവിധാനങ്ങളിലെ വിവരങ്ങള്‍ ദേശീയ ഡാറ്റ സെന്ററുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കും. താമസ കെട്ടിടങ്ങള്‍ വാടകക്കെടുത്തവരോടും തങ്ങളുടെ വാടക എഗ്രിമെന്റുകള്‍ ഈജാര്‍ വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും ആവശ്യപ്പെടുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് സ്ഥാപനങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ താമസ കെട്ടിടത്തിന്റെ അഡ്രസ്സിന് പുറമെ താമസ സൗകര്യങ്ങളുടെ മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുത്തണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍