News

സെയിന്‍സ്ബറീസ്-അസ്ദ ലയനത്തിന് അനുമതി നിഷേധിച്ച് സിഎംഎ

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഭീമന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനികളായ സെയിന്‍സ്ബറീസും, അസ്ദയും തമ്മിലുള്ള ലയനത്തിന് അനുമതിയില്ല. കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയാണ് (സിഎംഎ) ലയനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. അനുമതി നിഷേധിച്ചതിനെതിരെ ഗുരുതര ആരോപണമാണ് കമ്പനി അധികൃതര്‍ മുന്നോട്ട് വെച്ചത്. 

ലയനം നടന്നാല്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍. മാര്‍ക്കറ്റ് ഉടമകള്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും സാധ്യതയുണ്ടെന്നാണ് സിഎംഎ പറയുന്നത്. 

ഉത്തരവ് റദ്ദ് ചെയ്യിപ്പിക്കാന്‍ കമ്പനി അധികൃതര്‍ അപ്പീലിന് പോകുമെന്നും അറിയിച്ചിട്ടുണ്ട്. സിഎംഎയുടേത് തെറ്റായ വിലയിരുത്തലാണെന്നാണ് സെയിന്‍സ്ബറീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. മാര്‍ക്കറ്റ് മേഖലയിലെ മത്സരങ്ങള്‍ മനസ്സിലാക്കാതെയുള്ള തെറ്റായ നിരീക്ഷണമാണ് സിഎംഎ അധികൃതര്‍ നടത്തിയിട്ടുള്ളതെന്നാണ് കമ്പനി അധികൃതര്‍ ആരോപിക്കുന്നത്.

 

Author

Related Articles