കണ്‍സപ്റ്റ് 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു; ലാസ്റ്റ്മൈല്‍ സൊലൂഷനും കണ്‍സപ്റ്റും തമ്മിലുള്ള ഇടപാടുകള്‍ ഏറ ശ്രദ്ധേയം; 100 കോടി വരുമാന നേട്ടം കൊയ്യുക ലക്ഷ്യം
മുംബൈ: രാജ്യത്തെ പ്രമുഖ സ്വതന്ത്ര മീഡിയാ കമ്പനിയാണ് കണ്‍സെപ്റ്റ്. കമ്പനിയുടെ പുതിയ ഏറ്റെടുക്കലിന്റെയും പ്രവര്‍ത്തന മികവിലൂടെയുമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വിവേക് സുചന്തിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മാര്‍ക്കറ്റിംഗ് രംഗകത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നായ ലാസ്റ്റ്മൈല്‍ സൊലൂഷന്റെ 51 ശതമാനത്തോളം ഓഹരികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. റീട്ടെയ്ല്‍ എക്സ്പിരിമെന്റല്‍ വിഭാഗത്തില്‍ ്പ്രവര്ത്തിക്കുന്ന കമ്പനികളിലൊന്നാണിത്. ഡെബ്റ്റ് വായ്പയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് ഓഹരി ഇടപാടുകളിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ വന്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി നിലവില്‍ പ്രവര്ത്തികക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം കമ്പനിക്ക് 10-12 കോടി രൂപയോളം വരുമാന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, അടുത്ത വര്‍ഷത്തോടെ കമ്പനി 100 കോടി രൂപയോളം അധിക വരുമാനം നേടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി കമ്പനി പുതിയ നേട്ടം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍. ലാസ്റ്റ്മൈല്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതോടെ കമ്പനിക്ക് 100 കോടി രൂപയോളം അധിക നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍