News

ഉപഭോക്തൃ ആവശ്യകതയില്‍ 200 ശതമാനം വളര്‍ച്ച; ബൈ നൗ പേ ലേറ്റര്‍ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 5 മടങ്ങ് വര്‍ധന

രാജ്യത്ത് കണ്‍സ്യൂമര്‍ ഡിമാന്‍ഡില്‍ 200 ശതമാനം വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ബൈ നൗ പേ ലേറ്റര്‍ പ്ലാറ്റ്ഫോമായ സെസ്റ്റ്മണി നടത്തിയ സര്‍വേയിലാണ് ഈ വര്‍ഷം മാര്‍ച്ച്-മേയ് കാലയളവില്‍ കണ്‍സ്യമൂര്‍ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 200 ശതമാനം വര്‍ധിച്ചതെന്ന് വെളിവായത്. ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം മാര്‍ച്ച്-മേയ് കാലയളവില്‍ അഞ്ചു മടങ്ങ് വര്‍ധന ഉണ്ടായതായാണ് കണക്ക്.

ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍, എഡ്ടെക്, ഫാഷന്‍, ഹോംഡെക്കര്‍ തുടങ്ങിയവയാണ് പ്രധാനമായും ഇത്തരത്തില്‍ വിറ്റുപോകുന്നത്. ഇ കൊമേഴ്സ് ഇടപാടുകളില്‍ 200 ശതമാനം വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ബിഎന്‍പിഎല്‍ ഇടപാടുകളില്‍ കൂടുതലും ബാംഗളൂര്‍, ന്യൂഡല്‍ഹി, മുംബൈ തുടങ്ങി മെട്രോ നഗരങ്ങളിലാണ്.

നോണ്‍ മെട്രോ നഗരങ്ങളില്‍ ജയ്പൂര്‍, ലക്നോ, വിശാഖപട്ടണം എന്നിവയാണ്. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേരും തുടര്‍മാസങ്ങളില്‍ വന്‍ ചെലവിടലിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക നില പ്രശ്നത്തിലാണെങ്കിലും റീപെമ്ന്റ് മുടങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം തരംഗ സമയത്ത് ഉണ്ടായതിനേക്കാള്‍ 34 ശതമാനം കുറഞ്ഞ എന്‍പിഎ മാത്രമാണ് രണ്ടാം തരംഗ സമയത്ത് ഉണ്ടായിരിക്കുന്നതെന്നും സെസ്റ്റ്മണി വ്യക്തമാക്കുന്നു.

Author

Related Articles