പാചക വാതക വില സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; ഇന്ധന വിലയിലും വര്‍ധന
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില സിലിണ്ടറിന് 43 രൂപ കൂട്ടി. 19 കിലോ സിലിണ്ടറിന് 1736.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ വില. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. 75 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വര്‍ധന. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല.
ഓട്ടോ ഇന്ധനങ്ങളുടെ വില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ കടന്നു. 104 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 35 പൈസയാണ്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 07 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 95 രൂപ 08 പൈസയായി.കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 34 പൈസ, 95 രൂപ 35 പൈസ എന്നിങ്ങനെയാണ്. ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചിരുന്നു. പ്രകൃതി വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സിഎന്‍ജി ഇന്ധനത്തിന്റെ വിലയും ഉയരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍