കൊറോണ ആപ്പിളിനെ തകര്‍ക്കുമ്പോള്‍; ഉത്പ്പാദനം കുറഞ്ഞതോടെ കമ്പനിയുടെ വരുമാനത്തെയും ബാധിക്കും; ആഗോള വിപണിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു
കൊറോണ വൈറസ് ആഗോള തലത്തിലെ വിവിധ കമ്പനികളെയും ഉത്പ്പാദന കേന്ദ്രങ്ങളെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ റിപ്പോര്‍ട്ട്. വിപണി കേന്ദ്രങ്ങളെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാത്തില്‍ ആയിരത്തിധികം പേരുടെ ജീവനാണ് പൊലിഞ്ഞുപോയത്. പ്രമുഖ കമ്പനിയായ ആപ്പിളിന്റെ നിര്‍മ്മാണത്തിലടക്കം വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിളിന്റെ ഉത്പ്പാദനത്തിലക്കം വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവിധ കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
ആപ്പിളിന്റെ പ്രധാന വരുമാനമായ ഐഫോണിന്റെ നിര്‍മ്മാണവും മന്ദഗതിയിലാണ് നീങ്ങുന്നത്. ആപ്പിളിന്റെ പ്രധാന നിര്‍മ്മാണ ശാലയും വിപണി കേന്ദ്രവുമാണ് ചൈന. അതേസമയം ആപ്പിളിന്റെ ഉത്പ്പാദനം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും കൊറോണ വൈറസ് ആഘാതം കമ്പനിക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കയറ്റുമതിയില്‍ അടക്കം വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യം കമ്പനി പ്രതീക്ഷച്ചതിനെക്കാള്‍ മന്ദിപ്പിലാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.
സ്റ്റോറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് അവസാന പാദത്തില്‍ 63 മുതല്‍ 65 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കമ്പനി ശരാശരി 65.23 ബില്യണ്‍ ഡോളര്‍ വരെ വരുമാനം നേടുമെന്നാണ്. തിരിച്ചടികള്‍ ഉണ്ടായതോടെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍