News

കൊറോണ; ഇന്ത്യന്‍ കോഴിയിറച്ചി വിപണിയില്‍ വന്‍ തിരിച്ചടി, വില്‍പ്പന 50% കുറഞ്ഞു

കൊറോണ വൈറസ് വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ഇന്ത്യയില്‍ കോഴിയിറച്ചി വിപണിക്ക് കനത്ത തിരിച്ചടി. അമ്പത് ശതമാനം വില്‍പ്പന ഇടിഞ്ഞതായാണ് വിവരം. വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ കൊറോണ വൈറസ് കോഴികളിലൂടെ പകരുമെന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതാണ് തിരിച്ചടിയായതെന്ന് ഗോദ്‌റജ് അഗ്രോവെറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബിഎസ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരുമാസം മുമ്പ് 75 മില്യണ്‍ കോഴികളെ വിറ്റിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും നാല്‍പത് മില്യണ്‍ കോഴികളെ മാത്രമേ വില്‍ക്കാന്‍ സാധിക്കുന്നുള്ളൂവെന്ന് യാദവ് വ്യക്തമാക്കി.ഇറച്ചി കോഴി വില്‍പ്പനയില്‍ ഇടിവുണ്ടായതായി വെങ്കി ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ കോഴി വില്‍പ്പക്കാരും അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടായ ഇടിവ് കര്‍ഷകരെയും ബാധിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു പക്ഷിക്ക് 30-35 രൂപ മാത്രമാണ് ലഭിക്കുന്നത്, നേരത്തെ 80-85 രൂപ വരെ ലഭിക്കുമായിരുന്നു

 

Author

Related Articles