സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് കമ്പനികള്‍; ലോക്ക് ഡൗണ്‍ കാലത്തെ വേതനം നല്കാന് സര്‍ക്കാര്‍ അത്യാവശ്യം
മുംബൈ: ഫാക്ടറികള്‍ അടയ്ക്കും പണത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചെറുകിട ഇടത്തരം കമ്പനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്കാന് സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം. വാണിജ്യ വ്യാപര മേഖലയിലെ സംഘടനകളായ ഫിക്ക്, അസോചം, സിഐഐ എന്നിവര്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലത്തെ വേതനം നല്കാന് സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആവശ്യം.
പ്രവര്‍ത്തനം നടക്കാത്ത ഈ സമയത്ത് ജീവനക്കാരെ നിലനിര്‍ത്തുക കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ 80 ശതമാനം വേതനം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്പനികള്‍ ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്.
ലോക്ക് ഡൗണ്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനായിരുന്നു വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയത്. വര്‍ക്ക് ഫ്രം ഹോം ഫോര്‍മാറ്റിന്റെ കാര്യക്ഷമത, സംസ്ഥാന തലത്തിലെ പ്രയാസങ്ങള്‍ എന്നിവ കൂടി യോഗം ചര്‍ച്ച ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍