News

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് യുബിഎസ്;അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് നാല് ശതമാനമായി ചുരുങ്ങും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍  രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ  ഇടിവ് രേഖപ്പെടുത്തിയേക്കുമെന്ന് വിലയിരുത്തല്‍. അടുത്ത  സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലേക്ക്  ചുരുങ്ങിയേക്കുമെന്നാണ് യുഎസ്ബി വ്യക്തമാക്കിയിട്ടുള്ളത്.  കോവിഡ്-19  ഭീതിമൂലം രാജ്യത്തെ ഉത്പ്പാദന മേഖല നിശ്ചലമായ സാഹതചര്യത്തിലാണ്  യുബിഎസിന്റെ വിലയിരുത്തല്‍. നേരത്തെ 5.1 ശതമാനമായിരുന്നു യുഎസ്ബി സെക്യൂരിറ്റീസ് വിലയിരുത്തിയത്.  നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.8  ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

കൊറോണ വൈറ്‌സ ആഗോള വ്യാപകമായി പടര്‍ന്നതോടെ ഉത്പ്പാദന മേലയും,  ബിസിനസ് ഇടപാടുകളുമെല്ലാം ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്. രാജ്യത്തെ ഉത്പ്പാദന മേഖലകളെല്ലാം ഇപ്പോള്‍ സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കോവിഡ്-19 ഭീതി മൂലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്  വഴി വന്‍  സാമ്പത്തിക  ആഘാതവും, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് പട്ടിണി പെരുകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം നിലവിലെ സാഹചര്യത്തില്‍ പണം പോലും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. രാജ്യാത്താകെ 400 ലധികം ജനങ്ങള്‍ക്ക് കൊറോണ സ്ഥ്ിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.  വിവിധ കമ്പനികളെല്ലാം തങ്ങളുടെ പ്രവര്‍ത്തന മേഖല നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.  ഓഹരി വിപണിയടക്കം നഷ്ടം നേരിടുകയാണ്.കോവിഡ്-19 ഭീതി മൂലം നിക്ഷേപ മേഖലകളെല്ലാം നിലയ്ക്കുകയും, ബിസിനസ് ഇടപാടുകളുമെല്ലാം തകര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ട്.  

Author

Related Articles