News

ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്; സ്മാര്‍ട് ഫോണ്‍ ഉത്പ്പാദനം തളര്‍ച്ചയില്‍; കൗണ്ടര്‍ പോയിന്റ് കണക്കുകള്‍ സഹിതം പറയുമ്പോള്‍

ന്യൂഡല്‍ഹി: ലോകത്തിലേറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍്മ്മാതാക്കളായ ചൈന.  മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ അടക്കം വന്‍ ഏകാധിപത്യം ചൈനീസ് കമ്പനികള്‍ നിലവില്‍ നടത്തുന്നുമുണ്ട്. എന്നാല്‍ ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ ആഘാതം ചൈനയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന തകര്‍ച്ചയിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തല്‍.  ചൈനീസ് സ്മാര്‍ട് ഫോണ്‍ വില്‍പ്പന 2012-2021 സാമ്പത്തിക വര്‍ഷ്ത്തിലെ ആദ്യപാദത്തില്‍  ഇരുപത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  പ്രമുഖ  വിപണി റിസേര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയിന്റാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

എന്നാല്‍ വിവോ, ഓപ്പോ, വാവെ അടക്കമുള്ള കമ്പനികളാകും പ്രധാനമായും  കൊറോണ വൈറസിന്റെ ആഘാതത്തില്‍ വലിയ തിരിച്ചടികളുണ്ടാവുക.  ഈ മാത്രമെല്ല ഈ കമ്പനികളെല്ലാം ഉത്പ്പാദനത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും ഉത്പ്പാദനത്തെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല സ്മാര്‍ട് ഫോണ്‍ ഉത്പ്പാദത്തില്‍  വാര്‍ഷികാടിസ്ഥാനത്തില്‍  50 ശതമാനം വരെ ഇടിവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല, ഇന്ത്യയില്‍  സ്മാര്‍ടഫോണ്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ളത് തന്നെ ചൈനീസ് കമ്പനികളാണ്. രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കിയ ചൈനീസ് കമ്പനികള്‍ കൊറോണ വൈറസിന്റെ  ആഘാതത്തില്‍ ഇന്ത്യയിലും ആഗോളതലത്തിലും പ്രതിസന്ധിയിലേക്ക് വഴുതിവീണു. കൊറോണ വൈറസ് വരും നാളുകളില്‍ കൂടുതല്‍ വ്യാപിച്ചാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടിവരിക.  

ചൈനയില്‍ ഉത്പ്പാദനം കുറഞ്ഞാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇലക്ടോണിക്സ് ഉത്പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാകും. മാത്രമല്ല  കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ചൈനീസ് സമ്പദ് വ്യവസ്ഥ 13.6 ട്രില്യണ്‍ ഡോളര്‍. യുഎസിന്റെ സമ്പദ് വ്യവസ്ഥ 20.5 ടില്യണ്‍ ഡോളറുമാണ്.  അതായത് ലോകത്തിലേറ്റവും അതിശകത്മായ സമ്പദ് വ്യവസ്ഥയാണ്  ചൈനീസ് സമ്പദ് വ്യവസ്ഥ.  അതായത്  ഉത്പ്പാദനത്തില്‍, കയറ്റുമതി വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം.  എന്നാലിപ്പോള്‍  കൊറോണ വൈറസിനെ രാജ്യം എങ്ങനെയാകും പ്രതിരോധിക്കുക എന്ന് വ്യക്തമല്ല.  

വിവിധ കമ്പനികളും അടച്ചൂപൂട്ടല്‍ ഭീഷണിയാണിപ്പോള്‍

ചൈനയിലെ വിവിധ കമ്പനികളും, ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെച്ചു.ലോക പ്രശസ്ത കോഫി ശൃഖലയായ സ്റ്റാര്‍ബക്‌സ് ചൈനയില്‍ 2000ത്തോളം വരുന്ന സ്റ്റോറുകള്‍ അടച്ചുപൂട്ടിയെന്നാണ് വിവരം. മാത്രമല്ല, ചൈനയില്‍ വിവിധ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണവും നടത്തി.  എന്നാല്‍ സ്റ്റാര്‍ബക്‌സന് നിലവില്‍ 4,300 ഓളം സ്റ്റോറുകളാണ് ലോകത്താകമാനം ഉളളത്.  കൊറോണ വൈറസ് ബാധയുടെ ആഘാതം മൂലം കമ്പനിയുടെ ഓഹരികളില്‍ കഴിഞ്ഞദിവസം ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  6000 ത്തോളം പേരിലേക്ക് വൈറസ് ബാധ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നാണ് ചില അന്താരാഷ്ട്ര  മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെല്ലാം ഇപ്പോള്‍  നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.  

ആദ്യപാദത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച സ്റ്റാര്‍ബക്‌സ് നടപ്പുവര്‍ഷത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തുമെന്ന പ്രതീക്ഷകള്‍ കമ്പനിക്കുണ്ടായിരുന്നു.  വൈറസ് കമ്പനിക്ക് വലിയ തരത്തില്‍ സാമ്പത്തിക ആഘാതവും, നഷ്ടവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ എത്ര നാളുകള്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് വ്യക്തമല്ല. 

അതേസമയം ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

News Desk
Author

Related Articles