കൊറോണ അംബാനിയുടെ സ്വപ്നങ്ങളെല്ലാം തട്ടിമാറ്റി; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ മാത്രം 2020 ല്‍ രേഖപ്പെടുത്തിയത് 40 ശതമാനം ഇടിവ്; മുകേഷ് അംബാനിയുടെ പദ്ധതികളെല്ലാം തട്ടിത്തെറിപ്പിച്ചു കൊറോണ
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചരിത്രം എല്ലാവര്‍ക്കുമറിയാം. രാജ്യത്തെ ഏറ്റവും വലിയ കമ്പനി, വന്‍ നേട്ടം കൊയ്ത് മുന്നേറുന്ന കമ്പനി എന്നീ വിശേഷണങ്ങള്‍ക്കൊണ്ട് ശ്രേദ്ധേയമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാത്രമല്ല 2019 നവംബര്‍ 28 ന് 10 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് റിസലലയന്‍ ഇന്‍ഡസ്ട്രീസ്. എന്നാല്‍ 2020 ല്‍ മാര്‍ച്ചില്‍ കമ്പനി കടരഹിത കമ്പനിയാക്കി മാറ്റാനുള്ള എല്ലാ പ്രതീക്ഷകളും ഇപ്പോള്‍ താളം തെറ്റി. കൊറോണ വൈറസ് കമ്പനിയെ വലിയ രീതിയില്‍ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതുവഴി അംബാനിയുടെ ആസ്തിയിലട്കം ഇടിവ് രേഖപ്പെടുത്തി.
എന്നാല്‍ 2020 റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അത്ര പ്രതീക്ഷകള്‍ നല്‍കുന്നതല്ല. റിലയന്‍സിന്റെ ഒഹരി വിലയില്‍ മാത്രം 40 ശതമാനം വരെ ഇടിവാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഉണ്ടായത്. എണ്ണ വ്യാപാരത്തിലുണ്ടായ തകര്‍ച്ചയാണ് ഇതിന്റെ പ്രധാന കാരണം. കൊറോണ ആഗോളതലത്തില്‍ പടരുകയും, രാജ്യത്ത് സമ്പൂര്‍ണ ലോക്കഡൗണ്‍ ഉണ്ടാവുകയും ചെയ്തതോടെ റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ ആസൂത്രണ പദ്ധതികളെല്ലാം നിലക്കുകയും ചെയ്തു. എന്നാല്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ കടബാധ്യതയില്ലാത്ത കമ്പനിയാക്കി മാറ്റാനുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങള്‍ക്ക് കൊവിഡ് ബാധ നല്‍കിയത് കനത്ത തിരിച്ചടി. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ക്രൂഡ് ഓയില്‍ വിലത്തര്‍ക്കവും ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍. 2021 മാര്‍ച്ച് മാസത്തിന് മുന്‍പ് കമ്പനിയെ ഈ വലിയ ലക്ഷ്യത്തിലെത്തിക്കാനായിരുന്നു അംബാനിയുടെ ശ്രമം.
നിലവില്‍ ഒന്നര ലക്ഷം കോടിയുടെ ബാധ്യതയാണ് റിലയന്‍സ് ഇന്റസ്ട്രീസിനുള്ളത്. ഇത് തീര്‍ക്കാന്‍ സൗദി അരാംകോയുമായി 1.1 ലക്ഷം കോടിയുടെയും ആംഗ്ലോ ഇറാനിയന്‍ ഓയില്‍ കമ്പനിയായ ബിപി പിഎല്‍സിയുമായി 7000 കോടിയുടെയും ഡീലാണ് ഉറപ്പിച്ചത്. ഇതിന് പുറമെ റിലയന്‍സ് ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ട്രസ്റ്റിന്റെ ഓഹരികള്‍ വില്‍ക്കാനും തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഇടപാടുകള്‍ പൂര്‍ത്തീകരിച്ച് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിലെ സീറോ ബാധ്യതയിലെത്തിക്കാനായിരുന്നു നീക്കം.
ആര്‍ഐഎല്‍ തങ്ങളുടെ സ്ഥാപനങ്ങളായ ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയില്‍ പത്ത് ശതമാനം ഓഹരി വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് ജിയോയില്‍ പത്ത് ശതമാനം ഓഹരി വില്‍ക്കാനാണ് ശ്രമമെന്ന വാര്‍ത്തകളോട് മുകേഷ് അംബാനിയോ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡോ പ്രതികരിച്ചിരുന്നില്ല. കമ്പനിയുടെ ചില ഭൂസ്വത്തുകളും വില്ക്കാന് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അകത്ത് വാങ്ങിയ കെട്ടിടം വില്ക്കാന് ആലോചിക്കുന്നെന്നായിരുന്നു വാര്‍ത്ത. ഇതിന് പുറമെ ചില സാമ്പത്തിക നിക്ഷേപങ്ങളും പിന്‍വലിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ എല്ലാ പദ്ധതികള്‍ക്കും കൊറോണ വൈറസ് ബാധ വന്‍ തിരിച്ചടിയാണ് നല്‍കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍