News

സൂറത്ത് വജ്ര വ്യവസായ മേഖലയ്ക്ക് ഇരുട്ടടി; കൊറോണ വൈറസ് ബാധ മൂലം ഹോങ്കോങിലേക്കുള്ള വജ്ര കയറ്റുമതി നിലംപൊത്തി; രണ്ട് മാസത്തിനുള്ളില്‍ നഷ്ടം 8000 കോടി രൂപയായി ഉയരും

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ആഘാതം മൂലം രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബുകളും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.  രാജ്യത്തെ പ്രധാനപ്പെട്ട വജ്ര വ്യവസായ ഹബ്ബായ സൂറത്ത് ഡയമണ്ട് ഇന്‍ഡസ്ട്രിക്ക് ഇരുട്ടടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.കൊറോണ വൈറസിന്റെ ആഘാതം മൂലം ഹോങ്കോങില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത് രാജ്യത്തെ വജ്ര വ്യവസായ കേന്ദ്രങ്ങള്‍ക്കും വലി വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ള രാജ്യത്തെ വജ്ര വ്യവസായ മേഖലയ്ക്ക്  ഏകദേശം 8,000  കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം ആഗോള ഉപഭോഗ നിക്ഷേപ മേഖലയെല്ലാം  വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  അന്താരാഷ്ട്ര കയറ്റുമതി, ബിസിനസ്  ഇടപാടുകള്‍,  

രാജ്യത്തെ വജ്ര വ്യവസായ കയറ്റുമതിക്ക് ഇത് മൂലം ഇരുട്ടടിയാണ് ഉണ്ടാകാന്‍  പോകുന്നത്. ആഗോള ബിസിനസ് ഹബ്ബായ ഹോങ്കോങിലേക്ക് സൂറത്ത് നിന്നുള്ള വജ്ര കയറ്റുമതിക്ക് ഇത് മൂലം ഇരുട്ടടിയാകും. നിലവില്‍ ഹോങ്കിങിലേക്ക് സൂറത്ത് വജ്ര വ്യവസായ കേന്ദ്രത്തില്‍ നിന്ന് പ്രതിവര്‍ഷം 50,000  കോടി രൂപയുടെ വജ്ര കയറ്റുമതി നടത്തുന്നുണ്ട്.  ഹോങ്കോങില്‍ കൊറോണ വൈറസ് ഭീതി പടര്‍ന്നതിനാല്‍ ഇന്ത്യയുടെ വജ്ര വ്യവസായത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഫിബ്രുവരി, മാര്‍ച്ച് മാസത്തില്‍ സൂറത്തിലെ വജ്ര വ്യവസായത്തിന് ഏകദേശം 8000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

നിലവില്‍ കൊറോണ വൈറസ് മൂലം 490 പേരുടെ ജീവന്‍ പൊലിഞ്ഞു പോയിട്ടുണ്ട്. ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Author

Related Articles