62.3 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നഖീല്‍; കമ്പനിയെ ആശ്രയിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് വാടകയും വേണ്ടെന്നുവെച്ചു
കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വിവിധ കമ്പനി ഗ്രൂപ്പുകളെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കുകയാണ്. വൈറസ് ഭീതി മൂലമുണ്ടാ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ടി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 230 മില്യണ്‍ ദിര്‍ഹത്തിന്റെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായി പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ നഖീല്‍. തങ്ങളുടെ നിയന്ത്രണത്തിലുള്ള വിവിദ കെട്ടിടങ്ങളെ ആശ്രയിച്ച് ജോലി ചെയ്യുന്ന ഉപഭോക്താക്കളുടെ വാടക വേണ്ടെന്ന് വെക്കാനും നഖീല്‍ തീരുമാനിച്ചുവെന്നാണ് അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നഖീലിന്റെ മാളുകളിലും, പാം ജുമൈറ, ഡിസ്കവറി ഗാര്‍ഡന്‍സ് പോലെയുള്ള മാസ്റ്റര്‍ കമ്മ്യൂണിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന റീറ്റെയ്ല്‍ , ഹോസ്പിറ്റാലിറ്റി ബിസിനസ് ഉടമകളുടയും, വാടക വേണ്ടെന്ന് വെക്കാനും നഖീല്‍ തീരുമാനിച്ചു. ദുബായിലെ റിയല്‍ എേേസ്റ്ററ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി കൂടിയാണ് നഖീല്‍.
2016 ല്‍ സാമ്പത്തിക ബാധ്യതയില്‍ പൂര്‍ണമായും മുക്തമാണെന്ന് പ്രഖ്യാപിച്ച് ദുബായിലെ കെട്ടിട മേഖലയില്‍ വന്‍ നേട്ടം കൊയ്ത് മുന്നേറുന്ന കമ്പനിയാണ്. 2016 4.4 ബിലണ്‍ ദിര്‍ഹമിന്റെ ഇസ്ലാമിക് ബോണ്ടുകള്‍ അടച്ചുതീര്‍ക്കുകയും ചെയ്തിട്ടുണ്ട് കമ്പനി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍