കൊറോണ വൈറസ് ആഗോള മാന്ദ്യത്തിന് വഴിവെക്കും; ഇന്ത്യയെ കാര്യമായി ബാധിക്കില്ല; ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ് പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുമെന്നാണ് ഒരുവിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ് പറയുത് ഇങ്ങനെയാണ്. ചൈനയില്‍ പടര്‍ന്ന കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും എന്നാല്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതം രാജ്യത്തെ രണ്ട് മേഖലകളില്‍ മാത്രമാണ് ബാധിച്ചിട്ടുള്ളതെന്നും എന്നാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ശാക്തികാന്ത ദാസ് വ്യക്തമാക്കി.
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയില്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം െപല മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുയും ചെയ്തു. കൊറോണ വൈറസിന്റെ ആഘാതം വ്യവസായ മേഖലയിലുടനീളം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് മേഖലകളെല്ലാം ചൈനയെ ആശ്രയിച്ചാണിരിക്കുന്നതെന്നും ദാസ് വ്യക്തമാക്കി. ഇത് വലിയ രീതിയില്‍ ഒരുപക്ഷേ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഒരു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദാസ് കൂടിച്ചേര്‍ത്തു. ചൈനയ്ക്ക് ഉണ്ടായ പ്രചതിസന്ധി ലോകത്തെ തന്നെ വലിയ രീതിയില്‍ ബാധിക്കും.
അതേസമയം സാര്‍സ് 2003 ല്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ചൈന. ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കൂടിയാണ് ചൈന. അതുകൊണ്ട് തന്നെ കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനയ്ക്കുണ്ടായ മാന്ദ്യം ലോകത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ദാസിന്റ വിലിയരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍