News

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ 3.2 ശതമാനം സങ്കോചമുണ്ടാകും; ആഗോള സമ്പദ്വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങും; മുന്നറിയിപ്പുമായി ലോക ബാങ്ക്

ന്യൂയോര്‍ക്ക്: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ 3.2 ശതമാനം സങ്കോചമുണ്ടാകുമെന്ന് ലോക ബാങ്ക്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ ഫലമായി ആഗോള സമ്പദ്വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക ബാങ്ക് അതിന്റെ ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ആഴത്തിലുള്ള മാന്ദ്യമാണിതെന്ന് ലോകബാങ്ക് വ്യക്തമാക്കി. പകര്‍ച്ചവ്യാധി, ബിസിനസ് ലോക്ക്ഡൗണുകള്‍ എന്നിവയെക്കുറിച്ചുള്ള അനിശ്ചിതത്വം കൂടുതല്‍ കാലം നിലനില്‍ക്കുകയാണെങ്കില്‍ പ്രവചനങ്ങള്‍ താഴേക്ക് പരിഷ്‌കരിക്കുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

2020 ല്‍ വികസിത സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥ 2.5 ശതമാനം ചുരുങ്ങുമെന്നും 1960 ല്‍ മൊത്തം ഡാറ്റ ലഭ്യമായതിന് ശേഷമുള്ള ആദ്യത്തെ പ്രതിസന്ധിയുടെ അവസ്ഥയാണിതെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. പ്രതിശീര്‍ഷ ജിഡിപി അടിസ്ഥാനത്തില്‍ ആഗോള സങ്കോചം 1945 -46 ന് ശേഷമുളള ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടു.

Author

Related Articles