കൊറോണ ബാധിച്ച് ഇറച്ചിക്കോഴി, മുട്ട വിപണിയും; മൊത്തക്കച്ചവട വിപണിയില്‍ 30 ശതമാനം ഇടിവ്; വ്യാജവാര്‍ത്തകള്‍ തിരിച്ചടിയാകുന്നു; ഉത്തരേന്ത്യന്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയില്‍
മുംബൈ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ ഇറച്ചിക്കോഴി, മുട്ട കച്ചവടക്കാര്‍ക്ക് തിരിച്ചടി. മൊത്തക്കച്ചവട വിപണിയില്‍ 30 ശതമാനത്തോളം വില്‍പ്പന ഇടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം കോഴിത്തീറ്റയുടെ വില വര്‍ധിച്ചത് കര്‍ഷകര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും തിരിച്ചടിയായി. 35 മുതല്‍ 45 ശതമാനം വരെ ഇറച്ചിക്കോഴി തീറ്റ വില വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു.
ഉത്തരേന്ത്യയിലാണ് കര്‍ഷകരും മൊത്തക്കച്ചവടക്കാരും ഈ വ്യാജവാര്‍ത്തയുടെ തിരിച്ചടി അനുഭവിക്കുന്നത്. നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്ത വ്യാപാര വിലയില്‍ 15 ശതമാനം ഇടിവുണ്ടായി.
അഹമ്മദാബാദില്‍ 14 ശതമാനവും മുംബൈയില്‍ 13 ശതമാനവും ചെന്നൈയില്‍ 12 ശതമാനവും വാറങ്കലില്‍ 16 ശതമാനവും വിലയിടിഞ്ഞു. ദില്ലിയില്‍ 100 മുട്ടയ്ക്ക് 358 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 441 രൂപയായിരുന്നു വില. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 78 രൂപയാണ് ദില്ലിയിലെ വില. ഒരു വര്‍ഷം മുന്‍പ് 86 രൂപയായിരുന്നു വില.
കൊറോണ വൈറസ് ബാധയും മാംസം ഭക്ഷിക്കുന്നതും തമ്മില്‍ ബന്ധപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കാരണം ഇറച്ചിക്കോഴി-മുട്ട വിപണിയില്‍ ഇടിവ് വന്നു. കോഴികളാണ് വൈറസ് വാഹകര്‍ എന്ന നിലയ്ക്കുള്ള പ്രചരണങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ഭോപ്പാല്‍ പൗള്‍ട്രി അസോസിയേഷന് പ്രസിഡന്റ് സഞ്ജയ് ശര്‍മ്മ പറഞ്ഞു.
മദ്ധ്യപ്രദേശിലെ കര്‍ഷകരെയാണ് ഈ പ്രതിസന്ധി ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. കാരണം സംസ്ഥാനത്തില്‍ ഉപഭോഗത്തിലുള്ള ഇറച്ചിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് പ്രാദേശികമായിയാണ്. വളരെ കുറച്ചുള്ള ഇറക്കുമതി ചെയുന്നതാകട്ടെ ചൈനയില്‍ നിന്നും. ഉത്പാദകരെപ്പോലെ തന്നെ ഹോട്ടലുകാരും ചെറിയ തോതിലുള്ള പ്രതിസന്ധിയിലാണ്. താരതമ്യേന മാംസം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെന്ന് പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍