News

ചൈനയില്‍ വിവിധ കമ്പനികള്‍ അടച്ചുപൂട്ടി; ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃഖലയായ സ്റ്റാര്‍ബെക്‌സ് ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; വിവിധ കമ്പനികളുടെ പ്രവര്‍ത്തന സമയവും ക്രമീകരിച്ചു

ബെയ്ജിങ്: എന്‍കോവ് കൊറോണ വൈറസ് ചൈനയില്‍ ഇതിനകം തന്നെ 132  പേരുടെ ജീവന്‍ കവര്‍ന്നെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ആകമാനം പടര്‍ന്ന വൈറസ് ബാധ ബിസിനസ് ലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കി. മാത്രമല്ല,  ചൈനയിലെ ഉപഭോഗ മേഖലയും, ഉത്പ്പാദന മേഖലയുമെല്ലാം ഏറ്റവും വലിയ  തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് ഔദ്യോഗികമായി ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൊറോണ വൈറസ് ചൈനയില്‍ ആകെ 1,459 പേരില്‍ സ്ഥിരീക്കപ്പെട്ടിട്ടുണ്ട്.  ഇതോടെ ചൈനയിലെ വിവിധ കമ്പനികളും, ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെച്ചു.ലോക പ്രശസ്ത കോഫി ശൃഖലയായ സ്റ്റാര്‍ബക്‌സ് ചൈനയില്‍ 2000ത്തോളം വരുന്ന സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയെന്നാണ് വിവരം. മാത്രമല്ല, ചൈനയില്‍ വിവിധ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണവും നടത്തി.  

എന്നാല്‍ സ്റ്റാര്‍ബക്‌സന് നിലവില്‍ 4,300 ഓളം സ്‌റ്റോറുകളാണ് ലോകത്താകമാനം ഉളളത്.  കൊറോണ വൈറസ് ബാധയുടെ ആഘാതം മൂലം കമ്പനിയുടെ ഓഹരികളില്‍ കഴിഞ്ഞദിവസം ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  6000 ത്തോളം പേരിലേക്ക് വൈറസ് ബാധ പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നാണ് ചില അന്താരാഷ്ട്ര  മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെല്ലാം ഇപ്പോള്‍  നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.  

ആദ്യപാദത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച സ്റ്റാര്‍ബക്‌സ് നടപ്പുവര്‍ഷത്തില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തുമെന്ന പ്രതീക്ഷകള്‍ കമ്പനിക്കുണ്ടായിരുന്നു.  വൈറസ് കമ്പനിക്ക് വലിയ തരത്തില്‍ സാമ്പത്തിക ആഘാതവും, നഷ്ടവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ എത്ര നാളുകള്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് വ്യക്തമല്ല. 

അതേസമയം ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എന്നാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും,  ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ആഘാതം കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. 

Author

Related Articles