ഓഹരി പരിധി ഉയര്‍ത്തി; എന്‍ബിഎഫ്സി കോര്‍പറേറ്റുകള്‍ക്ക് ഇനി ബാങ്കുകളുടെ 15 ശതമാനം ഓഹരികള്‍ സ്വന്തമാക്കാം
പ്രമോട്ടര്‍മാരല്ലാത്ത മറ്റ് നിക്ഷേപകര്‍ക്ക് കൈവശം വെക്കാവുന്ന സ്വകാര്യ ബാങ്കുകളുടെ ഓഹരി പരിധി ഉയര്‍ത്തി. എല്ലാ നിക്ഷേപകര്‍ക്കും സ്വകാര്യ ബാങ്കുകളുടെ 15 ശതമാനം ഓഹരികളില്‍ വരെ നിക്ഷേപം നടത്താനാവും. നേരത്തെ ഇത് 10 ശതമാനം വരെയായിരുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൂടെ (എന്‍ബിഎഫ്സി) കോര്‍പറേറ്റുകള്‍ക്ക് ഇനി ബാങ്കുകളുടെ ഓഹരികള്‍ സ്വന്തമാക്കാം. ടാറ്റ, ബിര്‍ള, എല്‍ ആന്‍ഡ് ടി, അദാനി ഗ്രൂപ്പ് തുടങ്ങിയവര്‍ക്കൊക്കെ എന്‍ഫിഎഫ്സികളുണ്ട്. റിസര്‍വ് ബാങ്ക് നിയമിച്ച ഇന്റെണല്‍ വര്‍ക്കിംഗ് ഗ്രൂപ്പാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
അതേ സമയം 5 ശതമാനത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. കോര്‍പ്പറേറ്റുകളെ ബാങ്കിങ് മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഇന്റെണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആര്‍ബിഐ അംഗീകരിച്ചില്ല. ആകെ ആസ്ഥികളുടെ 40 ശതമാനം സാമ്പത്തികേതര സംരംഭങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് ബാങ്കിങ് ലൈസന്‍സ് ലഭിക്കില്ല. പുതിയ തീരുമാനം ഇന്ത്യയില്‍ ശാഖകളില്ലാത്ത വിദേശ ബാങ്കുകളെയും നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കും. നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് ബാങ്കുകളുടെ മൂലധനവും ഉയര്‍ത്തും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍