News

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചാലും വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയില്ല; കമ്പനികള്‍ക്ക് മാത്രം നേട്ടമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് മൂലം കമ്പനികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാറിനെ സംബന്ധിച്ചടുത്തോളം  ഇത് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കപ്പെടുമെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെടുന്നത്. കോര്‍പ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചത് മൂലം സര്‍ക്കാറിന് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്നാണ് മൂഡിസ് നിരീക്ഷിക്കുന്നത്. നികുതിയനത്തില്‍ ലഭിക്കേണ്ട വരുമാനത്തില്‍ ഭീമമായ ഇടിവ് വരുമെന്നാണ് വിലയിരുത്തല്‍. 

നികുതി കുറച്ചത് മൂലം കമ്പനികള്‍ക്ക് ഉയര്‍ന്ന വരുമാന നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ കുറവാണ് വരാന്‍ പോകുന്നത്. 30 ശതമാനത്തില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടുള്ളത്. നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ കമ്പനികളെ മാത്രം ലക്ഷ്യമിട്ടുള്ള നയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ കുറേക്കാലമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ താത്പര്യവും വിശ്വാസവും ്അധികരിച്ചുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി വെട്ടിക്കുറക്കുകയും  ചെയ്തുവെങ്കിലും സര്‍ചാര്‍ജും സെസും കൂട്ടി കോര്‍പ്പറേറ്റുകള്‍ 25.17 ശതമാനം നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. 

എന്നാല്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ ആഭ്യന്തര കമ്പനികള്‍ക്ക് 15 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. സര്‍ചാര്‍ജ് ചേര്‍ത്ത് പറയുകയാണെങ്കില്‍ 17.01 ശതമാനം മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം പുതിയതായി രാജ്യത്ത് ആരംഭിക്കുന്ന കമ്പനികള്‍ 2023 നകം ഉത്പ്പാദനം നടത്തണമെന്ന വ്യവസ്ഥയുമുണ്ട്. നിലവില്‍ കുറഞ്ഞ നികുതി അടക്കുന്ന കമ്പനികള്‍ മറ്റ് ആനുകൂല്യം കൈപ്പറ്റാന്‍ പാടില്ല.

Author

Related Articles