News

ഇരട്ടിച്ചെലവുണ്ടാക്കുന്ന 'ഡാറ്റാ ചോര്‍ച്ച'! സാങ്കേതിക തടസ്സങ്ങളും, മാനുഷിക ഇടപെടല്‍ മൂലവുമുള്ള ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച ചിലവില്‍ 7.29 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റാ ചോര്‍ച്ചകളിലുള്ള ചിലവ് അധികരിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റാ ചോര്‍ച്ചകളിലുള്ള ചിലവില്‍ 7.29 ശതമാനം വര്‍ധനവാണ്  നലിവിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡാറ്റാ ചോര്‍ച്ചകളില്‍ കഴിഞ്ഞ വര്‍ഷം രാജയത്തൊട്ടാകെ ചിലവായത് 119 മില്യണ്‍ രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഡാറ്റാ ചോര്‍ച്ചയുടെ പേരില്‍ രാജ്യത്തിന് ഇപ്പോള്‍ ചിലവാകുന്ന തുക 128 മില്യണ്‍ രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം ഓരോ ചോര്‍ച്ചയിലേയും ചിലവാകുന്ന  തുക 5019 രൂപയാണെന്നാണ് ഐബിഎം നടത്തിയ പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 9.76 ശതമാനം വര്‍ധനവാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങള്‍, പാര്‍മസ്യുട്ടിക്കല്‍സ്, ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നീ കമ്പനികളുടെ ഡാറ്റാ ചോര്‍ച്ചല്‍ തടയുന്നതിന് കൂടുതല്‍ തുകയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ചിലവാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

രാജ്യത്ത് സൈബര്‍ അറ്റാക്കിലൂടെ ഡാറ്റാ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ ഐടി സ്ഥാപനമായ ഐബിഎം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലം രാജ്യത്ത് ഡാറ്റാ ചോര്‍ച്ചകള്‍ സംഭവിച്ചിട്ടുള്ളത് 27 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മാനുഷിക ഇടപെടലും, കുറ്റകൃത്യങ്ങളും മൂലം 22 ശതമാനം ഡാറ്റാ ചോര്‍ച്ചകള്‍ രാജ്യത്തെ വിവിധ മേഖലകളില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിലെ വിവധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഐബിഎം ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയട്ടുള്ളത്.

 

Author

Related Articles