News

വൈദ്യുത വാഹനങ്ങളുടെ വില അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുറയും; രാജ്യത്ത് കൂടുതല്‍ ഇവക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയില്‍ നീതി ആയോഗ് സിഇഒ

ന്യൂഡല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. നീതി ആയോഗ് സിഇഒ അമിതാബ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അഭിപ്രായം മുന്നോട്ടുവെച്ചിട്ടുള്ളത്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് സമാനമായുള്ള വിലയാണ് അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ രേഖപ്പെട്ുത്തുകയെന്നാണ് നിതി ആയോഗ് സിഇഒ അമിതാബ് കാന്ത് വ്യക്തമാക്കിയിട്ടുള്ളത്. ഇവി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തലാണ് അമിതാബ് കാന്ത് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചിട്ടുള്ളത്. 

രാജ്യത്ത് ആയിരം പേര്‍ക്ക് 28 കാറുകളാണ് നലിവിലുള്ളത്. അതേസമയം യൂറോപിലും, യുഎസിലും ആയിരം പേര്‍ക്ക് യഥാക്രമം 850, 980 കാറുകളുണ്ടെന്നാണ് നിതി ആയോഗ് സിഇഒ പറയുന്നത്, ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കുന്ന  ലിഥിയം, അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവ് വന്നേക്കുമെന്നാണ് നിതി ആയോഗ് സിഇഒ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് മൂലം രാജ്യത്തെ വാഹനവില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം രാജ്യത്തെ വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക്‌വത്കരിക്കാന്‍ വലിയ പ്രയത്‌നം ആവശ്യമാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പ്പാദം വര്‍ധിപ്പിക്കേണ്ട ആവശ്യകതയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ എളുപ്പത്തിലാകൂ. അതേസമയം വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ആരംഭിച്ചിട്ടില്ല. നിരവധി പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ ഫാക്ടറികള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഇത് വാഹന വിപണിയെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles