News

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി കോഴ്സ്5 ഇന്റലിജന്‍സ്; ലക്ഷ്യം 600 കോടി രൂപ

ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ കോഴ്സ്5 ഇന്റലിജന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ് പേപ്പര്‍ കോഴ്സ്5 സെബിക്ക് സമര്‍പ്പിച്ചു. 600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 300 കോടി രൂപ വീതം ഓഫര്‍ ഫോര്‍ സെയിലിലൂടെയും പുതിയ ഓഹരികളിലൂടെയും കോഴ്സ്5 സമാഹരിക്കും.

കമ്പനി സിഇഒ അശ്വിന്‍ മിത്തല്‍ 32.5 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. റിദ്ദിമിക് ടെക്നോളജീസും റിദ്ദിമിക് ടെക്നോസര്‍വ് എല്‍എല്‍പിയും 40 കോടി രൂപയുടെ വീതം ഓഹരികള്‍ വില്‍ക്കും. കൂടാതെ എഎം ഫാമിലി പ്രൈവറ്റ് ട്രസ്റ്റ് 112.5 കോടി രൂപയുടെയും കുമാര്‍ കാന്തിലാല്‍ മേത്ത 75 കോടി രൂപയുടെയും ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. പ്രീ- ഐപിഒ പ്ലെയ്സ്മെന്റിലൂടെ 60 കോടിയാണ് സമാഹരിക്കുക.
പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന പണം കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് പുറമെ വളര്‍ച്ചാ സംരംഭങ്ങള്‍, പ്രവര്‍ത്തന മൂലധനം ആവശ്യകതകള്‍, കൂടുതല്‍ നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍ തുടങ്ങിയവയ്ക്കായി കോഴ്സ്5 ഉപയോഗിക്കും.

കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി അനലിറ്റിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് കോഴ്സ്5. 2021 സെപ്റ്റംബര്‍ വരെയുള്ള 6 മാസക്കാലയളവില്‍ 26.82 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12.79 കോടി രൂപയായിരുന്നു ലാഭം. ആകെ വരുമാനവും 112.22 കോടിയില്‍ നിന്ന് 143.67 കോടി രൂപയായി ഉയര്‍ന്നു. ആക്സിസ് ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് കോഴ്സ്5 ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

Author

Related Articles