കൊറോണ വൈറസ്: ഒരു വര്‍ഷത്തേക്ക് ഇനി പുതിയ സാമ്പത്തിക പദ്ധതികളൊന്നും ആരംഭിക്കില്ലെന്ന് ധനമന്ത്രാലയം
ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ത്യയില്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ ഒഴികെ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പുതിയ പദ്ധതികളൊന്നും ആരംഭിക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജ്, മറ്റേതെങ്കിലും പ്രത്യേക പാക്കേജുകള്‍ എന്നിവ പ്രകാരം പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ ഒഴികെ 2020-21 ല്‍ എസ്എഫ്സി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്റെ അധികാരത്തിന് കീഴിലോ ഇഎഫ്സി വഴിയോ പുതിയ പദ്ധതികളോ ഉപപദ്ധതികളോ ആരംഭിക്കരുതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ഇത്തരം സ്കീമുകള്‍ക്ക് തത്വത്തില്‍ അംഗീകാരം ഈ സാമ്പത്തിക വര്‍ഷം നല്‍കില്ല. ഇതിനകം വിലയിരുത്തിയ അല്ലെങ്കില്‍ അംഗീകരിച്ച പുതിയ സ്കീമുകള്‍ മാര്‍ച്ച് 31, 2021 വരെ അല്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്തരവുകള്‍ വരുന്നതുവരെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2020 ബജറ്റ് പ്രകാരം അംഗീകരിച്ച പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൌണ്‍ കാരണം സമ്പദ്വ്യവസ്ഥ നേരിടേണ്ടി വരുന്ന ആഘാതം പരിഹരിക്കുന്നതിനുള്ള ഉത്തേജകമായി ധനമന്ത്രാലയം 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികള്‍ക്ക് പുറമെ മറ്റ് പുതിയ പദ്ധതികളൊന്നും ഈ സാമ്പത്തിക വര്‍ഷം പ്രാബല്യത്തില്‍ വരില്ല.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ മാര്‍ച്ച് മുതല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികളും ഉള്‍പ്പെടുന്നു. 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' സാമ്പത്തിക പാക്കേജ് അഞ്ച് ഘട്ടങ്ങളായാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍