News

കോവിഡ്-19 നിശ്ചലമായി ഇന്ത്യ; നിര്‍മ്മാണ മേഖലയെല്ലാം അടച്ചുപൂട്ടി; രാജ്യം ഏറ്റവും വലിയ മാന്ദ്യത്തിലേക്ക്

ന്ത്യയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യം ഏറ്റവും വലിയ സാമ്പത്തിക തളര്‍ച്ചയിലേക്ക് വഴുതി വീണേക്കും. കോവിഡ്-19 ഭീതിയെ തുടര്‍ന്ന് രാജ്യത്തെ ഉത്പ്പാദന മേഖലയെല്ലാം സ്തംഭിച്ചിരിക്കുകയാണ്.  പകര്‍ച്ച വ്യാധി തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ വിവിധ മേഖലകളിലെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ നിശ്ചലമായിരിക്കുന്നു. അവശ്യ സാധനങ്ങളുടെ ലഭ്യതയടക്കം കുറയും ചെയ്തു. രാജ്യത്തെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം നിശ്ചലമായ സാഹചര്യത്തില്‍ പട്ടിണിയടക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ആഭ്യന്തര കയറ്റുമതി-ഇറക്കുമതി വ്യാപാരം നിശ്ചലമായതോടെ രാജ്യം ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഇപ്പോള്‍ വഴുതി വീണിരിക്കുന്നത്.  പൊതുഗതാഗത മേഖലയടക്കം സ്തംഭിച്ചിരിക്കുകയാണ്. കോവിഡ്-19 നെ അതിജീവിക്കാന്‍ പൊതുജനത്തോടെ വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും, വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്താണിത്.   

രാജ്യത്തെ റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, സ്മാര്‍ട് ഫോണ്‍ സ്‌റ്റോറുകള്‍, വാഹന നിര്‍മ്മാതാക്കളുടെ കമ്പനി സ്‌റ്റോറുകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍  രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.  വിവിധ കമ്പനികളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുന്നതോടെ രാജ്യത്ത് ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെടുക. എന്നാല്‍ മനുഷ്യവംശത്തിന്റെ ജീവന് ഭീഷണിയുര്‍ത്തുന്ന കോവിഡ്-19 നെ അതിജീവിക്കാന്‍ രാജ്യത്ത് അടിന്തിര നടപടികളെടുത്തേ മതിയാകൂ എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ വിവിധ കമ്പനികള്‍ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഈ മാസം 31 ന് ശേഷം കാര്യങ്ങള്‍ വിലയിരുത്തിയാകും നിര്‍മ്മാണം പുനരാരംഭിക്കുകയെന്ന് വിവിധ കമ്പനി മേധാവികള്‍ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ്-19  ഭീതി ശക്തമായതോടെ രാജ്യത്തെ നിക്ഷേപ ഇടപാടുകളെല്ലാം നിശ്ചലവുമായി.  ബിസിനസ് പ്രവര്‍ത്തയനങ്ങളും, ബിസിനസ് സംബന്ധമായ യാത്രകളമെല്ലാം സ്തംഭിച്ചു.  

നടപ്പുവര്‍ഷത്തില്‍  നിര്‍മ്മാണ മേഖലയിലെ ഉത്പ്പാദന വളര്‍ച്ചയില്‍  അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം മഹീന്ദ്ര ഗ്രൂപ്പ് ഓഫ് ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ സച്ചിനാന്ദ ശുക്ല വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖലയില്‍  ഇനി വരാന്‍ പോവുക ഭീമമായ നഷ്ടമാകും കണത്തക്കാക്കുക. 

ഏകദേശം 40 ബില്യണ്‍ ഡോളറിന്റെ അധിക നഷ്ടം വരുത്തിവെക്കാന്‍ സാധ്യതയുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍. അതേസമയം കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി കൂടുതല്‍ കാലം നിലനിന്നില്ലെങ്കില്‍  രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ ലക്ഷണത്തിലേക്ക് വരാനുള്ള സാധ്യതയും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  രാജ്യത്തെ പ്രമുഖന വാഹന നിര്‍മ്മാതാക്കളായ  മാരുതി സുസൂക്കി, ഹീറോോട്ടകോര്‍പ്പ്, ബജാജ് ആട്ടോ എന്നീ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം മാര്‍ച്ച് 31 വരെ അടച്ചപൂട്ടിയെന്നാണ് വിവരം.  രാജ്യത്തെ റിയല്‍റ്റി മേഖലകളെല്ലാം സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. 

ആഗോളതലത്തിലെ വിവിധ നിര്‍മ്മാണ കമ്പനികളുടെ നിര്‍മ്മാണവും കോവിഡ്-19 ഭീതിയെ തുടര്‍ന്ന് നിശ്ചലമായിരിക്കുന്നു. വരും കാലയളവില്‍ രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്താന്‍ പോകുന്നത്. 40 ശതമാനത്തിന് മുകളിലേക്ക് ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് പറയുന്നത്.  ആളുകള്‍  പുറത്തിറങ്ങാതെ വരികയും ചെയ്തതോടെ രാജ്യത്തെ സ്റ്റോറുകളും മാളുകളും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.  രാജ്യത്തെ ടെക്‌സ്‌റ്റൈല്‍സ്, ലൈഫ് സ്‌റ്റൈല്‍  ബ്രാന്‍ഡുകളുടെ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയും ചെയ്യുന്നു.

Author

Related Articles