കമ്പനികളുടെ വളര്‍ച്ചയെ നയിക്കുന്നത് ചെറിയ പട്ടണങ്ങള്‍; നഗരങ്ങള്‍ വീണ്ടെടുക്കാന്‍ പാടുപെടുന്നു
ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ കമ്പനികളും ചില്ലറ വ്യാപാരികളും ഒരേ സ്വരത്തില്‍ പറയുന്നു, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളാണ് കമ്പനികളുടെ വളര്‍ച്ചയെ ഇപ്പോള്‍ നയിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷന്‍ മുതല്‍ ദൈനംദിന പലചരക്ക് സാധനങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പട്ടണങ്ങളില്‍ ചെലവ് ഉയര്‍ന്നു തുടങ്ങി. ചിലയിടങ്ങളില്‍ കൊവിഡ് -19 ന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് വില്‍പ്പന. അതേസമയം നഗരങ്ങള്‍ വീണ്ടെടുക്കലില്‍ പാടുപെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയന്‍സ് റീട്ടെയിലിന്റെ ഫാഷന്‍ സ്റ്റോര്‍ ശൃംഖലയായ ട്രെന്‍ഡ്സിലെ വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇരട്ടിയിലധികം വളര്‍ച്ച നേടി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മൊത്തത്തിലുള്ള ബിസിനസ്സ് കൊവിഡ് -19ന് മുമ്പള്ള നിലയിലേയ്ക്ക് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപകരണ നിര്‍മാതാക്കളായ എല്‍ജിക്ക് വരുമാനത്തിന്റെ പകുതിയും ടയര്‍ II, III പട്ടണങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. കുറഞ്ഞ അണുബാധനിരക്കും കാര്‍ഷിക ഉല്പാദനത്തിലെ വര്‍ദ്ധനവും കാരണം ഈ വിപണികളില്‍ ഉപഭോക്തൃ വികാരം മെട്ടപ്പെട്ടതായി എല്‍ജി ഇന്ത്യ വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. കൂടാതെ, വലിയ നഗരങ്ങളില്‍ നിന്ന് ചെറിയ പട്ടണങ്ങളിലെ സ്വന്തം നാടുകളിലേയ്ക്ക് താമസം മാറിയ ധാരാളം വൈറ്റ് കോളര്‍ ജോലിക്കാര്‍ ഇപ്പോള്‍ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതും ചെറിയ പട്ടണങ്ങളിലെ ഉപഭോഗം വര്‍ദ്ധിക്കാന്‍ കാരണമാണ്.
പ്രീമിയം ഉള്‍പ്പെടെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന വളര്‍ച്ചാ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് ചെറിയ പട്ടണങ്ങളില്‍ വളരെ ഉയര്‍ന്നതാണെന്ന് സാംസങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസ്) രാജു പുല്ലന് പറഞ്ഞു. കമ്പനിയുടെ മൊത്തത്തിലുള്ള വില്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഒക്ടോബറില്‍ 32 ശതമാനവും പ്രീമിയം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനവും ഉയര്‍ന്നു.
4 കെ ടെലിവിഷനുകള്‍ പോലുള്ള പ്രീമിയം ഉല്പന്നങ്ങള് പോലും ചെറുകിട വിപണികളില്‍ 72 ശതമാനം വളര്‍ച്ച നേടി. നഗരങ്ങളിലെ മാന്ദ്യത്തിന് പ്രധാന കാരണം ആളുകള്‍ നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേയ്ക്ക് പോകുന്നതിനാലും ചെറിയ പട്ടണങ്ങളിലെ വിപണികളില്‍ നിയന്ത്രണങ്ങള്‍ കുറവായതിനാലുമാണ്. ചെറിയ നഗരങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളും മറ്റും കാര്യമായി ബാധിച്ചിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍