വാഹനങ്ങളുടെ വാറന്റി, സൗജന്യ സര്‍വീസ് കാലാവധികള്‍ ദീര്‍ഘിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
കൊറോണ വൈറസിന്റെ രണ്ടാം തരംഗം തടയാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ വാറന്റി, സൗജന്യ സര്‍വീസ് കാലാവധികള്‍ ദീര്‍ഘിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ലോക്ക്ഡൗണുകള്‍ മൂലം യഥാസമയം സൗജന്യ സര്‍വീസ്, വാറന്റി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനാവാതെ പോകുന്നത് ഒഴിവാക്കാനാണ് ഈ നടപടി.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനും ഈ മേയ് 31നുമിടയ്ക്ക് അവസാനിക്കുന്ന വാറന്റി, സൗജന്യ സര്‍വീസ് ആനുകൂല്യങ്ങളുടെ കാലാവധി 2021 ജൂണ്‍ 30 വരെയാണ് ടാറ്റ നീട്ടി നല്‍കുന്നത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. . ഏപ്രില്‍, മേയ് മാസങ്ങളില്‍ മുന്‍നിശ്ചയപ്രകാരം വാറന്റി ആനുകൂല്യങ്ങളും സൗജന്യ സര്‍വീസ് സൗകര്യവും പ്രയോജനപ്പെടുത്താനാവാതെ വന്നവര്‍ക്ക് ഇവ ജൂണ്‍ 30 വരെ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ലോക്ക് ഡൌണുകള്‍ നിലവിലുള്ളതിനാല്‍ ധാരാളം വാഹന ഉടമകള്‍ക്ക് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇതു പരിഗണിച്ചാണു സൗജന്യ സര്‍വീസിന്റെയും വാറന്റിയുടെയും കാലാവധി ഒരു മാസത്തേക്കു ദീര്‍ഘിപ്പിച്ചു നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍