റിയല്‍ എസ്റ്റേറ്റ് മേഖല ഈ വര്‍ഷത്തില്‍: വീട് വാങ്ങിയവര്‍ക്ക് ഗുണം
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂലമായ നിരവധി കാര്യങ്ങളാല്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ വര്‍ഷം ഏറെ ഗുണം ചെയ്തു. എന്നാല്‍ ഇത് 2020ല്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി, പലിശനിരക്ക്, ആകര്‍ഷകമായ ഓഫറുകള്‍, ഡെവലപ്പര്‍മാരുടെ സ്റ്റാമ്പ് ഡ്യൂട്ടി എഴുതിത്തള്ളല്‍ എന്നിവ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വീട് വാങ്ങിയവര്‍ക്ക് ഗുണകരമായി.
പ്രതീക്ഷിച്ചതുപോലെ, ഉത്സവ സീസണ് വാങ്ങലിന് സഹായിച്ചതോടെ നവംബറിലെ വില്‍പ്പന കണക്കുകള്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ സൂചന പ്രകാരം പലിശനിരക്കും പണലഭ്യതയും ബിസിനസ്സിനും നിക്ഷേപത്തിനും ചെറിയ, ഇടത്തരം കാലയളവില്‍ അനുകൂലമായിരിക്കും.
വളര്‍ച്ചയ്ക്ക് അനുകൂലമായ എല്ലാ ഘടകങ്ങളുമായി 2021ലും വില്‍പ്പനയില്‍ ഉയര്‍ന്ന ആവശ്യകത തുടരുമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. അടുത്ത കുറച്ച് മാസങ്ങളില്‍ രാജ്യത്തുടനീളമുള്ള വില്‍പ്പന, പ്രത്യേകിച്ച് ടയര്‍ കക നഗരങ്ങളില്‍ നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
പ്രമുഖ അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയുടെ കണക്കനുസരിച്ച് 2020 നവംബറില്‍ മുംബൈയിലെ ഭവന വില്‍പ്പന 9,301 യൂണിറ്റായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 67 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവും ഉത്സവകാല വില്‍പ്പനയുമാണ് ഇതിന് കാരണം. 2020 നവംബറിലെ 17% വളര്‍ച്ചയ്ക്കും 2020 ഒക്ടോബറിലെ 42% വളര്‍ച്ചയ്ക്കും 2020 സെപ്റ്റംബറിലെ 112% വളര്‍ച്ചയ്ക്കും ശേഷമാണിത്.
2020 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതിന് ശേഷം മുംബൈയില്‍ 22,827 യൂണിറ്റ് റെസിഡന്‍ഷ്യല്‍ വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതിന് ശേഷമുള്ള ഈ കാലയളവിലെ പ്രതിമാസ നിരക്ക് 2019 ലെ പ്രതിമാസ ശരാശരിയേക്കാള്‍ 135% അല്ലെങ്കില്‍ 1.35 ഇരട്ടിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖല നിലവില്‍ ഒരു പുനരുജ്ജീവന പാതയിലാണ്. പുതിയ കുറഞ്ഞ നിരക്കിലുള്ള വായ്പ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശക്തമായ വഴിത്തിരിവിന്റെ സൂചനകള്‍ കാണിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍