കോവിഡ് വാക്സിന്റെ വില ഇനിയും കുറയും; ജിഎസ്ടി ഒഴിവാക്കിയേക്കും
കോവിഡ് വാക്സിന്റെ വില ഇനിയും കുറഞ്ഞേക്കും. വിലകുറയ്ക്കുന്നതിന്റെ ഭാഗമാി ജിഎസ്ടിയും ഒഴിവാക്കിയേക്കും. നിലവില്‍ 5 ശതമാനം ജിഎസ്ടിയാണ് വാക്സിന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു. സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിലും സുപ്രീം കോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന കൊവിഷീല്‍ഡ് വാക്സീന്റെ വില കുറച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.
അതേസമയം, 18-45 വയസുള്ളവരുടെ വാക്സീന് രജിസ്ട്രേഷന് തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കൊവിന്‍ ആപ്ളിക്കേഷനില്‍ രജിസ്ട്രേഷന് ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. കേരളത്തിലും കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. കോവിഡ് വാക്സിന് സെന്ററുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യകതയും സജീവം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍